Photo: Mathrubhumi
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍. മൊത്തം നിക്ഷേപത്തില്‍ 50ശതമാനമാണ് വര്‍ധന.
വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം 2021ല്‍ 30,500 കോടി(3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക്)രൂപയായി വര്‍ധിച്ചെന്ന് സ്വിസ്റ്റ്സര്‍ലാന്‍ഡ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട വാര്‍ഷിക കണക്കുകളില്‍ പറയുന്നു.
2020 അവസാനമുണ്ടായിരുന്ന 20,700 കോടി രൂപ(2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്)യില്‍നിന്നാണ് രണ്ടാംവര്‍ഷവും വന്‍വര്‍ധനവുണ്ടായത്. ഇതിനുപുറമെ, ഇന്ത്യന്‍ ഉപഭോക്താക്കളുടെ സേവിങ്സ്-ഡെപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള പണം ഏഴ് വര്‍ഷത്തെ ഉയര്‍ന്നതോതിലെത്തി. 4,800 കോടി രൂപയാണ് ഈയനത്തിലുള്ളത്. രണ്ടുവര്‍ഷം ഈ അക്കൗണ്ടുകളില്‍ ഇടിവുണ്ടായെങ്കിലും ഈവര്‍ഷം വര്‍ധനയുണ്ടായി.
കടപ്പത്രം, സെക്യൂരിറ്റികള്‍, മറ്റ് സാമ്പത്തിക ഉപകരണങ്ങള്‍ വഴിയുള്ള നിക്ഷേപവും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. 2006നുശേഷം തുടര്‍ച്ചയായി അഞ്ചുവര്‍ഷം നിക്ഷേപത്തില്‍ കുറവുണ്ടായിരുന്നു. 2011, 2013, 2017, 2020, 2021 എന്നീ വര്‍ഷങ്ങളില്‍ നിക്ഷേപത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തി.
Also Read
അതേസമയം,, സ്വിറ്റ്സര്‍ലാന്‍ഡില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം ഇതിലുമെത്രയോ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിസ് കേന്ദ്ര ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലുള്ള പണത്തിന്റെ കണക്കുമാത്രമാണിത്. ഇന്ത്യക്കാരോ, വിദേശ ഇന്ത്യക്കാരോ മൂന്നാമതൊരു രാജ്യത്തിലെ സ്ഥാപനത്തിന്റെ പേരിലോ മറ്റോ സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണത്തിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
Content Highlights: Indians' Money In Swiss Banks Rises To 14-Year High; 50% Jump
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..