നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ തുടങ്ങി.
ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. തല്‍ക്കാല്‍ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതിതന്നെയാകും തുടരുക.
യാത്രയ്ക്ക് ഒരുദിവസംമുമ്പാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവവഴി ബുക്ക്‌ചെയ്യാം.
സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസംമുമ്പുവരെ ബുക്ക്‌ചെയ്യാമെന്നും റെയില്‍വെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..