
പ്രതീകാത്മകചിത്രം | Photo:ANI
വെയ്റ്റ് ലിസ്റ്റിലുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി ആശ്വസിക്കാം. തിരക്കേറിയ റൂട്ടുകളില്‍ വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കായി മറ്റൊരു ട്രെയിന്‍(ക്ലോണ്‍ ട്രെയിന്‍) കൂടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് റെയില്‍വെ ആലോചിക്കുന്നു.
റെയില്‍വെ ബോര്‍ഡ് ചെയര്മാന് വി.കെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കില്‍ മറ്റൊരു ട്രെയിന്‍കൂടി അതേ റൂട്ടില്‍ ഏര്‍പ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്പറില്‍തന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക.
ഇത്തരത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കുറവാകും. യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയെന്ന് ചെയര്മാന് വ്യക്തമാക്കി.
റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ഉടനെ നാലുമണിക്കൂര്‍ മുമ്പ് പുതിയ ട്രെയിന്‍ സബന്ധിച്ച് വെയ്റ്റ് ലിസ്റ്റിലുള്ള യാത്രക്കാരെ വിവരമറിയിക്കും.
ഇതിനായി പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍മാറ്റംവരുത്തും. സ്ലീപ്പക്ലാസില്‍ 400, തേഡ് എസി(ചെയര്‍കാറും) 300, സെക്കന്‍ഡ് ക്ലാസ് 100 എന്നിങ്ങനെ റിസര്‍വേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ബുക്കിങ് അവസാനിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്.
Indian Railways plan to run clone train
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..