Photo: Gettyimages
വിദേശ ഓഹരികളിലും വസ്തുവകകളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കു പ്രകാരം 2.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കഴിഞ്ഞവര്‍ഷം ഇന്ത്യക്കാര്‍ വിദേശത്ത് നടത്തിയത്.
ഓരോ ആസ്തിയിലും നിക്ഷേപിച്ച തുകയില്‍ റെക്കോഡ് വര്‍ധനവാണുള്ളത്. വിദേശ ഡെപ്പോസിറ്റ്, വസ്തു, ഓഹരി തുടങ്ങിയവയിലുള്ള നിക്ഷേപത്തിലാണ് വന്‍വര്‍ധന. 12 മാസത്തെ കണക്കെടുത്താല്‍ ഡിസംബറില്‍ റോക്കോഡ് കുതിപ്പാണ് ഉണ്ടായിട്ടുള്ളത്.
നിക്ഷേപം ഇങ്ങനെ
കഴിഞ്ഞ ഡിസംബറിലെ കണക്കുപ്രകാരം ഓഹരി, കടപ്പത്രം എന്നിവയിലെ ഇന്ത്യക്കാരുടെ നിക്ഷേപം 969.5 മില്യണ്‍ ഡോളറെന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. ഡിസംബര്‍ മാസത്തില്‍ മാത്രം 119.58 മില്യണ്‍ ഡോളറാണ് നിക്ഷേപം. വിദേശ ഓഹരികളിലെ നിക്ഷേപ താല്‍പര്യമാണ് കുതിപ്പിന് പിന്നില്‍.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഇന്ത്യക്കാര്‍ക്കുള്ള നിക്ഷേപ താല്‍പര്യം വര്‍ധിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍വഴിയും നിരവധി ഇന്ത്യക്കാര്‍ ഈ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഡിസംബറിലെ കണക്കനുസരിച്ച് വിദേശ ഓഹരികളിലുള്ള രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം 2,27,055 കോടി കവിഞ്ഞു. ജനുവരിയിലെ കണക്കുപ്രകാരം ഈ മൂല്യം 2,29,012 കോടിയായും ഉയര്‍ന്നു.
അതേസമയം, വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള പരിധി നിലനില്‍ക്കുന്നതിനാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ പലതിനും കൂടുതല്‍ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തേണ്ടിവന്നു. ഈതുക ഉയര്‍ത്താന്‍ മാസങ്ങളായി മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഇന്ത്യക്കു പുറത്തുള്ള ബാങ്കുകളില്‍ വിദേശ കറന്‍സിയില്‍ സൂക്ഷിച്ചിട്ടുള്ള പണമാണ് ഡെപ്പോസിറ്റായി കണക്കാക്കിയിട്ടുള്ളത്. 2012 മാര്‍ച്ചില്‍ 26.6 മില്യണ്‍ ഡോളറായിരുന്ന ഈ തുക 2022 ഡിസംബറിലെത്തിയപ്പോള്‍ 985.7 മില്യണ്‍ ഡോളറിലെത്തി.
പരമാവധി നിക്ഷേപം
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം(എല്‍ആര്‍എസ്)പ്രകാരം വിവിധ ആവശ്യങ്ങള്‍ക്കായി സാമ്പത്തിക വര്‍ഷത്തില്‍ വിദേശത്ത് ചെലവഴിക്കാനുള്ള പരിധി 2,50,000 ഡോളറായി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്കുപുറമെ, വിദ്യാഭ്യാസം, ചികിത്സ, സംഭാവന, സമ്മാനം, അടുത്ത ബന്ധുക്കളുടെ യാത്ര തുടങ്ങിയവയ്‌ക്കെല്ലാം ഈ തുക ബാധകമാണ്.
Content Highlights: India's overseas investments surge: Stocks also hit record highs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..