Photo:Gettyimages
രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. അഞ്ചു ശതമാനത്തിലേറെ വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി.
എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്.
റഷ്യയില്‍നിന്നുള്ള ഇറക്കുമതിയിലൂടെയുള്ള ലാഭം മൂലം ഏറെക്കാലമായി എണ്ണവിലയില്‍ സ്ഥിരതവന്നതും ശക്തമായ ആഭ്യന്തര ഉപഭോഗവുമാണ് ഇതിന് കാരണമായി പറയുന്നത്.
മാര്‍ച്ചോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ ഏപ്രില്‍-മെയ് മാസങ്ങളില്‍ 50 ലക്ഷം ബാരലായി കുറയുമെന്നും വിലയിരുത്തലുണ്ട്.
ഫെബ്രുവരിയില്‍ പെട്രോളിന്റെ ഉപഭോഗം 8.9ശതമാനം ഉയര്‍ന്ന് 28 ലക്ഷം ടണ്ണായി. ഡീസലിന്റേതാകട്ടെ 7.5ശതമാനം ഉയര്‍ന്ന് 69.8 ലക്ഷം ടണ്ണുമായി. പാചക വാതകത്തിന്റെ വില്പന 0.1ശതമാനം ഇടിഞ്ഞ് 23.9 ലക്ഷം ടണ്ണായി.
Content Highlights: India's February fuel demand hit at least 20-year high
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..