Photo: Gettyimages
വിലക്കയറ്റത്തെതുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളെ മാന്ദ്യം പിടികൂടിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍.
എന്നാല്‍ ഇന്ത്യയില്‍ അതിന് തീരെ സാധ്യതയില്ലെന്നാണ് ബ്ലൂംബര്‍ഗിന്റെ സര്‍വെയില്‍ പറയുന്നത്. ശ്രീലങ്കയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുക. അടുത്തവര്‍ഷത്തോടെ ശ്രലങ്കയില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 85ശതമാനമാണെന്നാണ് വിലയിരുത്തല്‍.
ന്യൂസിലാന്‍ഡില്‍ 33ശതമാനവും ദക്ഷിണ കൊറിയയില്‍ 25ശതമാനവും ജപ്പാനില്‍ 25ശതമാനവും ചൈന, ഹോങ്കോങ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ 20ശതമാനംവീതവും മാന്ദ്യസാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ നിരക്കുയര്‍ത്തലിന്റെ വഴിയിലാണ്.
യൂറോപ്പിനെയും യുഎസിനെയും അപേക്ഷിച്ച് ഏഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ പ്രതിരോധശേഷിയുള്ളവയാണെന്നാണ് വിലയിരുത്തല്‍. പൊതുവെ, ഏഷ്യയുടെ മാന്ദ്യ സാധ്യത 20-25ശതമാനമാണ്. യുഎസിന് 40ശതമാനവും യൂറോപ്പിന് 50-55ശതമാനം സാധ്യതയുമാണുള്ളത്.
12 മാസത്തിനുള്ളില്‍ യുഎസില്‍ മാന്ദ്യമുണ്ടാകാനുള്ള സാധ്യത 38ശതമാനമാണെന്നാണ് ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍. ഏതാനും മാസംമുമ്പ് ഇത് പൂജ്യം ശതമാനമായിരുന്നു.
Also Read
ഇന്ധനവിലയിലെ വര്‍ധന ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്. ഈ രാജ്യങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളെയും ഇത് ബാധിക്കുമെന്ന് മൂഡീസ് ചീഫ് ഏഷ്യ പെസഫിക് ഇക്കണോമിസ്റ്റ് സ്റ്റീവന്‍ കോക്രെയ്ന്‍ നിരീക്ഷിക്കുന്നു.
.png?$p=9f1b46f&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..