Representative Image | Photo: Gettyimages.in
വിലക്കയറ്റം തടയാന്‍ ആറുവര്‍ഷത്തിനിടെ ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ സീസണിലെ കയറ്റുമതി ഒരു കോടി ടണ്ണില്‍ ഒതുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോകത്തെതന്നെ ഏറ്റവുംവലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ ബ്രസിലിനു പിന്നില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരി വിലയില്‍ അഞ്ചുശതമാനം ഇടിവുണ്ടായി.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന്, ലോകമെമ്പാടും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ആഭ്യന്തര വിപണിയിലെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Also Read
ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതും ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തിയതും അതിന്റെ ഭാഗമായാണ്. സെര്‍ബിയയും കസാക്കിസ്ഥാനും ധാന്യ കയറ്റുമതിയും പരിമിതപ്പെടുത്തി. ജൂണ്‍ ഒന്നുമുതല്‍ പ്രതിമാസം 36 ലക്ഷം ഇറച്ചിക്കോഴികള്‍ മാത്രമാകും മലേഷ്യ കയറ്റുമതി ചെയ്യുക.
Content Highlights: India could restrict sugar exports to 10 MT to prevent price surge
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..