ഫോട്ടോ:സാജൻ വി. നമ്പ്യാർ |മാതൃഭൂമി
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എയര്‍കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക.
വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടര്‍ ജനറലാ(ഡി.ജി.എഫ്.ടി)ണ് ഇതുസംബന്ധിച്ച് വിജ്ഞാനപനം പുറത്തിറക്കിയത്. ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്കാണ് എ.സിയെ മാറ്റിയത്.
600 കോടി ഡോളര്‍ മൂല്യമുള്ളതാണ് രാജ്യത്തെ എ.സിയുടെ വിപണി. ഇതില്‍ ഭൂരിഭാഗവും ഇറക്കുമതിചെയ്യുകയുമാണ്. രാജ്യത്തുതന്നെ ഉത്പാദനംതുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെ എ.സി ഉത്പാദനമേഖലയ്ക്ക് ഉണര്‍വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയര്‍, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെതന്നെ നിരോധിച്ചിരുന്നു.
ആഭ്യന്തര ഉത്പാദകരുടെ ആവശ്യത്തെടുര്‍ന്ന് ചൈന, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍നിന്നുള്ള കോളിന്‍ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ശുപാര്‍ശചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആര്‍)തീരുമാനിച്ചിട്ടുണ്ട്.
ആഭ്യന്തര വിലയേക്കാള്‍ കുറഞ്ഞവിലക്ക് വിദേശത്ത് ഉത്പന്നം ലഭ്യമാകുമ്പോള്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണിത്. ജൂബിലന്റ് ലൈഫ് സയന്‍സാണ് ഇക്കാര്യവുമായി മന്ത്രാലയത്തെ സമീപിച്ചത്.
India bans import of air conditioners
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..