കൊച്ചി: സ്വർണപ്പണയ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ‘ഇൻഡൽ മണി’ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി.) പുറത്തിറക്കി. 1,000 രൂപയാണ് മുഖവില.
ഒക്ടോബർ 18 വരെയാണ് വില്പനയെങ്കിലും അതിനു മുമ്പുതന്നെ നിശ്ചിത പരിധിയിലേറെ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൂടിയ സമാഹരണ പരിധി 150 കോടി രൂപയാണ്. ഇഷ്യുകൾക്ക് ക്രിസിൽ റേറ്റിങ് ഏജൻസി ‘ബി.ബി.ബി. സ്റ്റേബിൾ’ റേറ്റിങ് നൽകിയിട്ടുണ്ട്. സെക്വർ ചെയ്ത എൻ.സി.ഡി.കളുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയും അല്ലാത്തവയുടേത് 61 മുതൽ 71 മാസം വരെയുമാണ്.
71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. കടപ്പത്രങ്ങൾ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..