സ്വര്‍ണ വായ്പയില്‍ കൈകോര്‍ത്ത് ഇന്‍ഡെല്‍ മണിയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും


1 min read
Read later
Print
Share

നിബന്ധനകളനുസരിച്ച് അര്‍ഹരായവര്‍ക്ക് വായ്പക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഡെല്‍മണി വായ്പാ കാലാവധി തീരുവോളം ഉപഭോക്താവിന് ആവശ്യമായ സേവനങ്ങള്‍ നല്‍കും.

Photo:Francis Mascarenhas|REUTERS

കൊച്ചി: മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണിയും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും സ്വര്‍ണ പണയ വായ്പയില്‍ പരസ്പരം കൈകോര്‍ക്കുന്നു.വിവിധ മേഖലകളില്‍പെട്ട ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ലക്ഷ്യം.

നിബന്ധനകളനുസരിച്ച് അര്‍ഹരായവര്‍ക്ക് വായ്പക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഇന്‍ഡെല്‍മണി വായ്പാ കാലാവധി തീരുവോളം ഉപഭോക്താവിന് ആവശ്യമായ സേവനങ്ങള്‍ നല്‍കും. വായ്പയുടെ 80 ശതമാനം ഇന്‍ഡസ്ഇന്‍ഡ് ബാങ്കും 20 ശതമാനം ഇന്‍ഡെല്‍മണിയുമാണ് നല്‍കുക. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്‍ഡെല്‍മണി വായ്പാ സഹകരണത്തിന്റെ പൈലറ്റ് പ്രൊജക്ട് സെപ്തംബറില്‍ ആരംഭിച്ചിട്ടുണ്ട്. വായ്പാ പദ്ധതി രാജ്യവ്യാപകമായി വിപണിയുടെ വിവിധ മേഖലകളിലേക്കെത്തിക്കാന്‍ പരസ്പര സഹകരണത്തിലൂടെ ഇന്‍ഡെല്‍മണിക്കും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും കഴിയും.

ഇന്ഡസ്ഇന്‍ഡ് ബാങ്കുമായി ചേര്‍ന്ന് വായ്പാ പദ്ധതിയൊപ്പുവെക്കാന്‍ കഴിഞ്ഞത് കൂടുതല്‍ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുന്നതായും തങ്ങളുടെ വൈദഗ്ധ്യത്തിലും സാങ്കേതിക ക്ഷമതയിലും ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തുഷ്ടരാണെന്നും ഇന്‍ഡെല്‍മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

''സ്വര്‍ണ വായ്പകള്‍ക്കായി ഇന്‍ഡെല്‍മണിയുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്്. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള അവര്‍ക്ക് രാജ്യത്താകമാനം വികസന പദ്ധതിയുമുണ്ട്. ഈ സഹകരണത്തിലൂടെ എല്ലാ വിഭാഗത്തിലും പെട്ട ആവശ്യക്കാര്‍ക്ക് ഫലപ്രദമായി വായ്പകള്‍ നല്‍കാന്‍ കഴിയും ''. ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഇന്‍കഌസീവ് ബാങ്കിംഗ് ഗ്രൂപ്പ് മേധാവി ശ്രനിവാസ് ബോനം അഭിപ്രായപ്പെട്ടു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KalyanSilks

1 min

കല്യാൺ സിൽക്സിന്റെ നവീകരിച്ച കുന്നംകുളം ഷോറൂമിന് വർണ്ണാഭമായ തുടക്കം

Jun 2, 2023


jio

1 min

ഇന്റര്‍ബ്രാന്‍ഡ് 2023:5 ബ്രാന്‍ഡുകളില്‍ ആദ്യമായി  ജിയോ 

Jun 2, 2023


malabar gold

2 min

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ആർട്ടിസ്ട്രി സ്റ്റോർ ഉദ്ഘാടനം ഞായറാഴ്ച

May 5, 2023

Most Commented