1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ്


നികുതി വരുമാനം 4.80 ലക്ഷം കോടി കടന്നതായി പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത അറയിച്ചു.

പ്രതീകാത്മക ചിത്രം | Photo: PTI

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 31വരെ 1.14 ലക്ഷം കോടി രൂപ റീഫണ്ട് നല്‍കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 1.97 കോടിയിലധികം നികുതി ദായകര്‍ക്കാണ് അധികമായി നല്‍കിയ നികുതി തിരികെ ലഭിച്ചത്.

കോര്‍പറേറ്റ് നികുതിയനത്തില്‍ 53,158 കോടി രൂപയാണ് തിരികെ നല്‍കിയത്. ഇതുവരെയുള്ള നികുതി വരുമാനം 4.80 ലക്ഷം കോടി കടന്നതായി പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ നിതിന്‍ ഗുപ്ത അറയിച്ചു. ഈ തുക മുന്‍വര്‍ഷത്തേക്കാള്‍ 38ശതമാനം കൂടുതലാണ്.

ഇതിനകം ആറു കോടി ആദായ നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. മുന്‍വര്‍ഷത്തേക്കാല്‍ 68ശതമാനം അധികമാണ് ഇത്തവണ റീഫണ്ടായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read
പാഠം 180

സമാഹരിക്കേണ്ടത് 2.18 കോടി രൂപ: 40-ാംവയസ്സിൽ ...

ജൂലായ് 31ആയിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. ഇത്തവണ തിയതി നീട്ടി നല്‍കിയിരുന്നില്ല.

Content Highlights: Income tax dept issues refund of over ₹1.14 trillion to taxpayers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented