രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ


പ്രകാശൻ പുതിയേട്ടി

കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു. പൊതുകടം 10ശതമാനംകൂടി.

ന്യൂഡൽഹി:സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു.

ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്. പൊതുകടം 10ശതമാനംകൂടി.

സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല.

യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്.

പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ 2021-ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നിന്നൊഴിവാക്കിയ കമ്പനികൾ: 12,889

651 കമ്പനികൾ.2018 മുതൽ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു

5034 കമ്പനികൾ.ഉത്തരേന്ത്യയിൽ മാത്രം രേഖകളിൽനിന്നൊഴിവാക്കി

87 കമ്പനികൾ.ലയിപ്പിക്കുകയോ കോടതി നിർദേശപ്രകാരം ഏറ്റെടുക്കുകയോ ചെയ്തു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented