സൗത്ത് ഇന്ത്യൻ മാർക്കറ്റിങ് അവാർഡ്: ഏജൻസി ഓഫ് ദി ഇയർ തിളക്കത്തിൽ മൈത്രി അഡ്വർടൈസിങ്ങ്


കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി നാല് ഗോൾഡും ഒരു സിൽവറും നേടിയാണ് ലീഡർ - ബോർഡിൽ ഒന്നാമതെത്തിയത്.

എക്സ്ചേഞ്ച് 4 മീഡിയയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡിൽ ഒന്നാമതായെത്തിയ മൈത്രി അഡ്വർടൈസിങ്ങ് ടീം

ആഗോള പരസ്യ ഏജൻസികളുടെ ബാംഗ്ലൂർ, ചെന്നെ ശാഖകൾ ഉൾപ്പടെ മത്സരിച്ച എക്സ്ചേഞ്ച് 4 മീഡിയയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റിംഗ് അവാർഡിൽ ഒന്നാമതായി മൈത്രി അഡ്വർടൈസിങ്ങ്. എം.ജി റോഡ് താജ് ബോൾറുമിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കടുത്ത മത്സരത്തിനൊടുവിൽ ഏജൻസി ഓഫ് ദി ഇയർ അവാർഡ് മൈത്രി ഏറ്റുവാങ്ങി.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈത്രി നാല് ഗോൾഡും ഒരു സിൽവറും നേടിയാണ് ലീഡർ - ബോർഡിൽ ഒന്നാമതെത്തിയത്. മാതൃഭൂമി ദിനപത്രം 100 വർഷമെന്ന നാഴികക്കല്ല് പിന്നിടുന്നതിന്റെ ഭാഗമായി ഒരുക്കിയ, ശ്രദ്ധേയമായ ആന്തോളജി പരസ്യം 'സീരീസ് ബ്രാൻഡഡ് മീഡിയ കണ്ടന്റ്' ഇനത്തിൽ ഗോൾഡ് നേടി. ബിഗ്ബോസ് റിയാലിറ്റി ഷോയ്ക്ക് വർണാഭമായ തുടക്കമേകിയ, ബിഗ് ബോസ് മലയാളം സീസൺ 4-ന്റെ പ്രൊമോ ഫിലിം ടെലിവിഷന്റെ മികച്ച ഉപയോഗത്തിനുള്ള ഗോൾഡ് കരസ്ഥമാക്കി. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലായിരുന്നു ഈ പരസ്യത്തിന്റെ മുഖം.മൂന്നാമത്തെ ഗോൾഡ് വനിത ശിശുക്ഷേമ വകുപ്പിന് വേണ്ടി ഒരുക്കിയ 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന ക്യാമ്പയിന് ലഭിച്ചു. ആര്യ ദയാൽ, സയനോര, ഇന്ദുലേഖ വാര്യർ എന്നിവരുടെ രണ്ട് മ്യൂസിക് വീഡിയോകൾ, ദേശീയ ശ്രദ്ധ നേടിയ മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് ഭാഗമായ ഡിജിറ്റൽ വീഡിയോകൾ, വിവിധ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ഉപയോഗിച്ച് ചെയ്ത വീഡിയോകൾ, ശ്രദ്ധേയമായ പോസ്റ്ററുകൾ - എന്നിവയിലൂടെ ഡിജിറ്റൽ - സോഷ്യൽ മീഡിയകൾ ഫലപ്രദമായി ഉപയോഗിച്ചതിനാണ് അവാർഡ്. നാലാമത്തെ ഗോൾഡൻ അവാർഡ് നെറ്റ്ഫ്ലിക്സിന്റെ ക്രിസ്മസ് റിലീസായിരുന്ന 'മിന്നൽ മുരളിക്ക് വേണ്ടിയുള്ള പ്രമോഷൻ നേടി. സൂപ്പർഹീറോ കോമിക്സ് സീരീസ് പ്രിന്റ് ക്യാമ്പയിനാണ് അവാർഡിന് പരിഗണിച്ചത്. ഇതിലൂടെ, മിന്നൽ മുരളിയുടെ ലോകം ചെറു മലയാളം കോമിക് സ്ട്രിപ്പുകളിലൂടെ പരിചയപ്പെടുത്തി. ദേശീയതലത്തിൽ തന്നെ വലിയ വിജയമായിരുന്നു സിനിമ നേടിയത്. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ചെയ്ത, അമിത വേഗത ആവശ്യപ്പെട്ടുകൊണ്ടുള്ള മിന്നൽ മുരളി ഇന്നവേറ്റീവ് ഹോർഡിങ് സിൽവർ അവാർഡും കരസ്ഥമാക്കി.

'വി ആർ ഹൈറിങ്, ജോയിൻ അസ് അറ്റ് ദ ബാർ' എന്നെഴുതിയ വേറിട്ട ടീ ഷർട്ട് ധരിച്ച് ടീമംഗങ്ങൾ അവാർഡ് നിശയിലും ശ്രദ്ധ പിടിച്ചുപറ്റി. "മെത്രി 26 വർഷം പിന്നിട്ടുകഴിഞ്ഞു. വളരുന്നതിനൊപ്പം ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കാൻ കൂടി ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ആഗോളനിലവാരത്തിലുള്ള വർക്കുകൾ ചെയ്യാൻ - മെട്രോ നഗരത്തിൽ ജീവിക്കേണ്ടതില്ലെന്ന് കഴിഞ്ഞ പാൻഡെമിക് കാലം എല്ലാവർക്കും കാണിച്ചു തന്നു. അതിന്റെ തെളിവാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നിവർക്കൊപ്പമുള്ള ഞങ്ങളുടെ പ്രോജക്റ്റുകൾ, അതിനു പുറമേ, അമുൽ, മുത്തൂറ്റ് ഫിനാൻസ് പോലുള്ള ദേശീയ - അന്തർദേശീയ ക്ലയന്റുകളുമായും ഞങ്ങൾ കൈകോർക്കുന്നുണ്ട്. പുതുമകളെ സ്വാഗതം ചെയ്യാനുള്ള ക്ലൈന്റുകളുടെ ധൈര്യമാണ് ഞങ്ങളുടെ ഊർജം. പുതിയ പരീക്ഷണങ്ങൾ ഫലപ്രദമായി ആവിഷ്കരിക്കുവാനുള്ള പ്രചോദനവും അതുതന്നെ. - മൈത്രിയുടെ മാനേജിങ്ങ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.

Content Highlights: IMA award for south, maitri advertising, agency of the year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented