
അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ ഒരുപാട് കണ്ടെത്തലുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇൗ യന്ത്രത്തിന് സവിശേഷതകളുണ്ട്. വികസിപ്പിച്ചയാളിനുമുണ്ട് ഏറെ പ്രത്യേകതകൾ. ആരോഗ്യപ്രശ്നങ്ങൾ കാരണം കലാലയ അധ്യാപകജോലി രാജിെവച്ച് വീട്ടിലിരിക്കുകയായിരുന്നു പ്രിയ റാവു. വെറുതേ ഇരിക്കുകയായിരുന്നില്ല. സ്വന്തം വീട്ടിൽ പാഴായിപ്പോകുന്ന പച്ചക്കറികളും പഴങ്ങളും ഉണക്കി സൂക്ഷിക്കാനായെങ്കിലെന്ന് ആശിച്ചു. ഇത്തരമൊരു ഉപകരണം വികസിപ്പിക്കുന്ന ആശയത്തിേലക്ക് കാര്യങ്ങളെത്തി. അങ്ങനെയാണ് കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിലേക്ക് ആശയം അയച്ചത്. അത് പരിഗണിക്കപ്പെട്ടു. അത് മൾട്ടിപ്പിൾ മാഗ്നറ്റോൺ ഹീറ്റിങ് സിസ്റ്റം എന്ന ഉണക്കൽ യന്ത്രത്തിന്റെ പിറവിക്ക് കാരണമായി. മൈക്രോവേവ് അധിഷ്ഠിത ദ്രുതനിർജലീകരണ സംവിധാനമാണ് യന്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
50-ാം വയസ്സിലെ കണ്ടെത്തൽ പ്രിയയെ സംരംഭകയാക്കി. ഉത്‌പന്നം നിർമിക്കുന്ന പെലിക്കോൺ തെർമോജനിക്സ് എന്ന സ്ഥാപനത്തിന്റെ സാരഥിയാക്കി. കണ്ടെത്തൽ പ്രിയയെ പുരസ്കാരജേതാവാക്കി. സംരംഭകരുടെ ആഗോള കൂട്ടായ്മയായ ‘ടൈ’ യുടെ കേരള ഘടകം നടത്തിയ വിമൻ ഗ്ലോബൽ പിച്ച് മത്സരത്തിൽ കേരളത്തിൽ നിന്ന് വിജയിയായത് പ്രിയ റാവുവാണ്. ഒക്ടോബർ 17-ന് ദുബായിൽ തുടങ്ങുന്ന ആഗോളമത്സരത്തിൽ പ്രിയ പങ്കെടുക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഏഴുലക്ഷം രൂപ ഇന്നൊവേഷൻ ഗ്രാന്റായും കിട്ടി.
അഞ്ച് അന്താരാഷ്ട്ര പേറ്റന്റുണ്ട് ഉത്‌പന്നത്തിന്. 100 ലിറ്റർ ശേഷിയുള്ളതിന് 4.1 ലക്ഷമാണ് വില. ശേഷി കൂടിയതും നിർമിക്കാൻ തയ്യാറെടുക്കുകയാണ്. എല്ലാത്തിനും പിന്തുണയുമായി ഭർത്താവ് ഡോ.സി.എൻ. മനോജ് കൂടെയുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..