.
മുംബൈ: കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണ നയവും ഉയരുന്ന പണപ്പെരുപ്പവും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും രാജ്യത്തെ കമ്പനികള്‍ മികച്ച നേട്ടമുണ്ടാക്കിയതായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡിന്റെ കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് സൂചിക 2022. സൂചികയിലെ സ്‌കോര്‍ 2021ലെ 62 ല്‍നിന്ന് 2022ല്‍ 63 ആയി ഉയര്‍ന്നു.
എഫ്.എം.സി.ജി, ടൂറിസം, ഹെല്‍ത്ത്‌കെയര്‍, ടെലികോം, ഫാര്‍മ, ന്യൂജെന്‍ കമ്പനികള്‍ എന്നിവ ഉള്‍പ്പടെ ഏഴ് മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സൂചിക വെളിപ്പെടുത്തുന്നു.
സര്‍ക്കാരിന്റെ പിന്തണകൂടി ലഭിച്ചതോടെ എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ മേഖലകളുടെ സൂചിക 2021ലെ 52ല്‍നിന്ന് 2023ല്‍ 63 ആയി. എങ്കിലും ലോഹം, ഖനനം, കെമിക്കല്‍, പെട്രോകെമിക്കല്‍ തുടങ്ങിയ മേഖലകളെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനികളുടെ പ്രകടനം എടുത്തുകാണിക്കുന്നതിനു പുറമെ, റിസ്‌ക് ലഘൂകരിക്കാനും 2023ല്‍ മികച്ച ഇന്‍ഡക്‌സ് സ്‌കോര്‍ നേടുന്നതിനുള്ള നടപടികളും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
Content Highlights: ICICI Lombard's Corporate India Risk Index 2022 Reiterates India Corp’s resilience amidst Global ch
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..