പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മുംബൈ: ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇതാദ്യമായി ഏത് ആശുപത്രിയില്‍ ചികിത്സിച്ചാലും കാഷ് ലെസ് സംവിധാനം ഒരുക്കി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്. നിലവിലെ ആശുപത്രി ശൃംഖലയുടെ ഭാഗമല്ലെങ്കില്‍പോലും 'എനിവേര്‍ കാഷ്ലെസ്' സംവിധാനം വഴി പണം നല്‍കാതെ ചികിത്സതേടാനുള്ള സൗകര്യമാണ് ലഭിക്കുക.
ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് കമ്പനിയെ അറിയിച്ചാലാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. രോഗിയുടെ വിവരങ്ങള്‍, പോളിസിയുടെ വിശദാംശങ്ങള്‍, ആശുപത്രിയുടെ പേര്, രോഗനിര്‍ണയം, ചികിത്സിക്കുന്ന ഡോക്ടറുടെ വിവരങ്ങള്‍ എന്നിവ നല്‍കണം. 'ഐഎല്‍ ടെയ്ക്ക്കെയര്‍ ആപ്പില്‍ 'സര്‍വീസ് വി ഓഫര്‍' സെക്ഷന്‍വഴി വിവരങ്ങള്‍ നല്‍കാം. ഇന്ത്യയിലുടനീളം ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതും എല്ലാവര്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുമുള്ള ചുവടുവെയ്പുമാണ് എനിവേര്‍ കാഷ്ലെസ് ഫീച്ചറെന്ന് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലോക് അഗര്‍വാള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് അവരുടെ ചികിത്സ മികച്ചരീതിയില്‍ നടത്താന്‍ കഴിയുമെന്ന ഉറപ്പാണ് ഈ സേവനത്തിലൂടെ ലഭിക്കുന്നത്.
എ.ഐ സംവിധാനത്തോടെയുള്ള ക്ലെയിം അപ്രൂവല്‍ സിസ്റ്റം, ഹോം ഹെല്‍ത്ത് കെയര്‍ ഫീച്ചര്‍ തുടങ്ങി പുതിയ സംവിധാനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: ICICI Lombard Revolutionizes Health Insurance with 'Anywhere Cashless' Feature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..