ഗൗദം അദാനി, മുകേഷ് അംബാനി| Photo:Gettyimages
ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി 23-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിക്കുകയും ചെയ്തു. 2023ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരമാണ് ഈ മാറ്റം.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം അദാനിക്ക് ഒരോ ആഴ്ചയും ശരാശരി 3,000 കോടി രൂപ വീതമാണ് നഷ്ടമായത്. സമ്പത്തില്‍ കനത്ത ഇടിവുണ്ടായതോടെ അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളറായി. മൊത്തം ആസ്തിയില്‍ 60ശതമാത്തിലേറെ ഇടിവ്.
ഇതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനവും അദാനിക്ക് നഷ്ടമായി. 82 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. ലോകത്തെ 10 ശതകോടീശ്വന്മാരില്‍ ഇന്ത്യക്കാരനായി ഇപ്പോള്‍ അംബാനി മാത്രമാണുള്ളത്.
27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തെത്തി. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാരാണ് നാലാമത്. 26 ബില്യണ്‍ ഡോളറാണ് ആസ്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വ്യക്തിയെന്ന സ്ഥാനവും ശിവ് നാടാര്‍ക്ക് ലഭിച്ചു. 2022ലെ ഹുറൂണ്‍ പാട്ടിക പ്രകാരം 1,161 കോടി രൂപയാണ് അദ്ദേഹം ഈയിനത്തില്‍ ചെലവഴിച്ചത്.
പുതിയ 16 പേര്‍
ആഗോളതലത്തില്‍ ശതികോടീശ്വരന്മാരുടെ എണ്ണത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായപ്പോള്‍ ഇന്ത്യയില്‍ 16 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം 2022ലെ 3,384 ല്‍നിന്ന് 2023ല്‍ 3,112 ആയാണ് കുറഞ്ഞത്.
Also Read
പുതിയതായി എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്ത് രേഖ രാകേഷ് ജുന്‍ജുന്‍വാലയും കുടുംബവുമാണ്. രാകേഷിന്റെ മരണശേഷം ലഭിച്ച ആസ്തിയാണ് കുടുബത്തെ ശതകോടീശ്വര പട്ടികയിലെത്തിച്ചത്.
Content Highlights: Hurun Global Rich List: Gautam Adani lost Rs 3,000 crore a week in 2022-23
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..