പ്രതീകാത്മക ചിത്രം
ഡിസംബര്‍ ഒന്നിന് തുടക്കമിട്ട റീട്ടെയില്‍ ഡിജിറ്റല്‍ റുപ്പി(e₹)യുടെ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്ന ബാങ്കുകളിലൊന്നാണ് യെസ് ബാങ്ക്. തിരഞ്ഞെടുത്ത ഉപഭോക്താക്കാളായ വ്യക്തികള്‍, വ്യാപാരികള്‍ എന്നിവരടങ്ങുന്ന സംഘത്തിനാണ് ഇപ്പോള്‍ ഇടപാട് നടത്താനാകുക.
പ്രവര്‍ത്തനം ഇങ്ങനെ
യെസ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ വാലറ്റ് ഉപയോഗിച്ചാണ് ഇടപാട് നടത്തുന്നത്. ഡിജിറ്റല്‍ രൂപയുടെ വാലറ്റ് പേഴ്‌സുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഉപഭോക്താക്കള്‍ വ്യാപാര സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂആര്‍ കോഡ് വഴിയാണ് പണം നല്‍കേണ്ടത്. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സംഘത്തിന് വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് വെബ് ലിങ്കാണ് അയച്ചുനല്‍കിയിട്ടുള്ളത്.
ഡിജിറ്റല്‍ രൂപ
റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഔദ്യോഗിക കറന്‍സിയാണ് ഇ-രൂപ. അച്ചടിച്ച നോട്ടിന്റെ രൂപത്തില്‍ സാന്നിധ്യമുണ്ടാകില്ലെന്നുമാത്രം. മൊബൈല്‍ വാലറ്റില്‍ ഇടപാടുകള്‍ രേഖപ്പെടുത്തും. ബാങ്ക് അക്കൗണ്ടുമായി ബന്ധമില്ലാത്തതിനാല്‍ കീശയിലെ കാശ് എടുത്ത് ഉപയോഗിക്കുന്നതിന് തുല്യമാണ്. ആര്‍ക്ക് കൊടുത്തുവെന്ന് അറിയാന്‍ കഴിയില്ല.
സവിശേഷതകള്‍:
- നിലവിലുള്ള കറന്‍സിക്ക് തുല്യമായ മൂല്യത്തിലുള്ളവ ലഭ്യം. അഞ്ചു രൂപ നാണയത്തിലും 100 രൂപയിലും അഞ്ഞൂറു രൂപയിലും ഇടപാടിന് അവസരം.
- റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതിനാല്‍ നിയമപരായ സാധുത. ഉയര്‍ന്ന വിശ്വാസ്യത.
- ടോക്കണ്‍ അടിസ്ഥാനമാക്കി തത്സമയ ഇടപാട്.
- നോട്ടുകെട്ടുകള്‍ കൈവശംവെയ്‌ക്കേണ്ട സാഹചര്യമില്ല. എളുപ്പത്തില്‍ കൊണ്ടുപോകാനും കൈകാര്യം ചെയ്യാനുള്ള അവസരം.
- യുപിഐ ഇടപാടിന് ബാങ്ക് അക്കൗണ്ട് വേണം. ഡിജിറ്റല്‍ കറന്‍സിക്ക് വാലറ്റുമതി.
Content Highlights: How to use Yes Bank’s Digital Rupee app
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..