Photo:Gettyimages
മുമ്പെങ്ങുമില്ലാത്തവിധം കുടുംബങ്ങളുടെ ഓഹരി നിക്ഷേപത്തില്‍ റെക്കോഡ് വര്‍ധന. 2021 മാര്‍ച്ചിലെ 4.3ശതമാനത്തില്‍നിന്ന് മൊത്തം സമ്പാദ്യത്തിലെ ഓഹരി നിക്ഷേപ വിഹിതം 4.8ശതമാനമെന്ന എക്കാലത്തെയും ഉയര്‍ന്ന തോതിലെത്തി.
ഇരുപതുവര്‍ഷത്തെ കണക്കെടുത്താല്‍, ഇതിനുമുമ്പ് 2008ലാണ് ഈ റെക്കോഡിന് അടുത്തെത്തിയത്. 4.2ശതമാനമായിരുന്നു അന്നത്തെ വിഹിതം. ഇതൊക്കെയാണെങ്കിലും വസ്തുവില്‍ പണംമുടക്കാനാണ് ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് താല്‍പര്യം. മൊത്തം ഗാര്‍ഹിക സമ്പാദ്യത്തിന്റെ 49ശതമാനവും റിയല്‍ എസ്‌റ്റേറ്റിലാണ്. സ്വര്‍ണത്തിന്റെ വിഹിതം 15 ശതമാനവും ബാങ്ക് നിക്ഷേപത്തിന്റേത് 15ശതമാനവുമാണ്.
ഗാര്‍ഹിക സമ്പാദ്യത്തില്‍ ഓഹരി നിക്ഷേപത്തിന്റെ വളര്‍ച്ചയാണ് ജെഫ്രീസ് എടുത്തുപറയുന്നത്. എങ്കിലും മൊത്തം നിക്ഷേപത്തിന്റെ അഞ്ചുശതമാനത്തില്‍ താഴെയാണ് ഓഹരി നിക്ഷേപമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയതോതിലെങ്കിലും ഓഹരിയിലെ നിക്ഷേപം വളരുമ്പോള്‍ മറ്റ് അസ്തികളിലെ നിക്ഷേപവിഹിതം കുറയുകയുമാണ്.
ഒന്നിലധികം മാര്‍ഗങ്ങളിലൂടെയാണ് ഇന്ത്യക്കാര്‍ ഓഹരികളില്‍ നിക്ഷേപം നടത്തുന്നത്. അതില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് പ്രഥമസ്ഥാനമെന്നും ജെഫ്രീസിലെ വിശകലന വിദഗ്ധര്‍ നിരീക്ഷിക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 61,000 കോടിയിലേറെ രൂപയാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപമായെത്തിയത്. എന്‍.പി.എസ് വഴിയുള്ള ഓഹരി നിക്ഷേപത്തിലും കുതിപ്പുണ്ടായി.
അതേസമയം, ഓഹരിയില്‍ നിക്ഷേപിക്കുന്നവരിലേറെപ്പേരും ഹ്രസ്വകാലനേട്ടമാണ് ഉന്നംവെയ്ക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. 60ശതമാനത്തിലേറെപ്പേരും ഒരുവര്‍ഷത്തിലധികം ഓഹരികളിലെ നിക്ഷേപം കൈവശംവെയ്ക്കുന്നുമുണ്ട്.
Also Read
ധനകാര്യ നിക്ഷേപ ആസ്തികളില്‍ ബാങ്ക് നിക്ഷേപത്തിനുതന്നെയാണ് മുന്‍തൂക്കമുള്ളത്. വസ്തുവിലും സ്വര്‍ണത്തിലുമുള്ള നിക്ഷേപം മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും 2014നുശേഷം നേരിയതോതില്‍ ഘട്ടംഘട്ടമായി ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 50 ലക്ഷം കോടിയിലേറെ രൂപയുടെ മൂല്യമുള്ളതാണ് രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം.
Content Highlights: Household's equity holdings hit record.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..