Photo: AFP
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിവരുന്ന ഓരോ 100 രൂപയിലും കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവരുന്നത് 48.2 രൂപ. 15 വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കുറവാണിതെങ്കിലും ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചില സംസ്ഥാനങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിന് ചെലവഴിക്കേണ്ടിവരുന്ന ചെലവ് ഇതിലും ഇരട്ടിയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട നാഷണല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് എസ്റ്റിമേറ്റ് ഫോര്‍ ഇന്ത്യ(2018-19) റിപ്പോര്‍ട്ടില്‍ പറയുന്നു.
2018-19 സാമ്പത്തിക വര്‍ഷം ചികിത്സകള്‍ക്കായി ഇന്ത്യക്കാര്‍ 5.9 ലക്ഷം കോടി രൂപ ചെലവഴിച്ചതായാണ് കണക്കുകള്‍. 2004-05 വര്‍ഷത്തില്‍ ചികിത്സകള്‍ക്കായി കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവന്നത് മൊത്തം ആരോഗ്യ ചെലവിന്റെ 69.4 ശതമാനമാണ്. 2013-14ലാകട്ടെ 64.2 ശതമാനവും.
ആശുപത്രിയിലെ കിടത്തി ചികിത്സയ്ക്കും മരുന്നിനുംമാത്രമായി നേരിട്ട് ചെലവാകുന്നത് മൊത്തം ആരോഗ്യ സംരക്ഷണ ചെലവിന്റെ ശരാശരി 53.2 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് ബാങ്കിന്റെ 2019ലെ കണക്കുപ്രകാരം ഈയിനത്തിലെ ആഗോളശരാശരി 18.01 ശതമാനംമാത്രമാണ്.
മൊത്തം ആരോഗ്യചെലവിന്റെ ഏറ്റവുംകൂടുതല്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവാക്കേണ്ടിവരുന്നത് ഉത്തര്‍ പ്രദേശിലുള്ളവര്‍ക്കാണ്. 71.3ശതമാനം. പശ്ചിമ ബംഗാളില്‍ ഇത് 68.6ശതമാനവും കേരളത്തില്‍ 68.6ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ലെ കണക്കുപ്രകാരം സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നതുക ജിഡിപിയുടെ 3.2ശതമാനമാണ്. 2004-05 വര്‍ഷത്തിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നിരുന്നാലും പ്രതിശീര്‍ഷ ചെലവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2004-05ലെ 1,201 രൂപയില്‍നിന്ന് 2018-19ല്‍ 4,470 രൂപയായി.
Content Highlights: Healthcare: For every Rs 100 a person directly spends Rs 48.2


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..