Photo: REUTERS
രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ എച്ച്.ഡി.എഫ്.സിയും എച്ച്.ഡി.എഫ്.സി. ബാങ്കും ലയിക്കുന്നു. ലയനം പ്രഖ്യാപിച്ചതോടെ ഇരു സ്ഥാപനങ്ങളുടെയും ഓഹരിവിലയില്‍ രണ്ടാം ദിവസവും കുതിപ്പുണ്ടായി. ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി എച്ച്.ഡി.എഫ്.സി. ബാങ്ക് മാറും.
എച്ച്.ഡി.എഫ്.സി. ലിമിറ്റഡിന്റെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 42 ഓഹരികളാകും ലഭിക്കുക. ഇതുപ്രകാരം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ സ്വന്തമാകും.
ലയനത്തിലൂടെ ഇരുസ്ഥാപനങ്ങളുടെയും ഉത്പന്ന പോര്‍ട്ട്ഫോളിയോയില്‍ മികച്ച വൈവിധ്യവത്കരണം സാധ്യമാകുമെന്നാണ് വിലയിരുത്തലുകള്‍. ഭാവിയില്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടാകാനും അതിടയാക്കും.
Content Highlights: HDFC Bank, HDFC Limited, HDFC Investors, Business News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..