രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ഒരു ലക്ഷം കോടിക്കുമുകളിൽ തുടരുന്നു. ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സർക്കാരിന് ലഭിച്ചത്.
കേന്ദ്ര ജിഎസ്ടിയിനത്തിൽ 20,522 കോടിയും സ്‌റ്റേറ്റ് ജിഎസ്ടിയിനത്തിൽ 26,605 കോടിയും സംയോജിത ജിഎസ്ടിയിനത്തിൽ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സായി 8,646 കോടിയും ലഭിച്ചു.
കഴിഞ്ഞവർഷം ഇതേകാലയളവിൽ ലഭിച്ചതിന്റെ 30ശതമാനം അധികമാണ് ഈതുക. 2019-20 സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റിൽ 98,202 കോടിയായിരുന്നു ലഭിച്ചത്.
ഒമ്പതാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപക്കുമുകളിലെത്തുന്നത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് പ്രതിസന്ധി നേരിട്ടപ്പോൾ കഴിഞ്ഞ ജൂണിൽ വരുമാനം ഒരു ലക്ഷം കോടി രൂപക്കുതാഴെയെത്തിയിരുന്നു.
2021 ജൂലായിൽ ജിഎസ്ടിയിനത്തിൽ 1,16,393 കോടി രൂപയായിരുന്നു ലഭിച്ചത്. ജൂണിൽ 92,849 കോടി രൂപയായി കുറയുകയുംചെയ്തു. ജൂലായിലും ഓഗസ്റ്റിലും മികച്ച വരുമാനംനേടിയത് സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..