ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.44 ലക്ഷംകോടി: വര്‍ധന 28ശതമാനം


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7.46 ലക്ഷം കോടിയാണ് ജിഎസ്ടിയായി സര്‍ക്കാരിന് ലഭിച്ചത്.

പ്രതീകാത്മക ചിത്രം | AFP

രക്ക് സേവന നികുതിയിനത്തില്‍ ഓഗസ്റ്റില്‍ 1.44 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ജൂലായ് മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ നാലുശതമാനം കുറവുണ്ട്.

എങ്കിലും തുടര്‍ച്ചയായി ആറുമാസമായി ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടിക്കുമുകളിലാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ വരുമാനവുമായി താരതമ്യംചെയ്യുമ്പോള്‍ 28ശതമാനമാണ് വര്‍ധന.

ഓഗസ്റ്റില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 30,951 കോടി രൂപയുമാണ് സമാഹരിച്ചത്. സംയോജിത ജിഎസ്ടിയിനത്തില്‍ 77,782 കോടി രൂപയും ലഭിച്ചു. സെസായി സമാഹരിച്ചത് 10,168 കോടിയാണ്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 7.46 ലക്ഷം കോടിയാണ് ജിഎസ്ടിയായി സര്‍ക്കാരിന് ലഭിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ സമാഹരിച്ചതിന്റെ 33ശതമാനം അധികമാണിത്.

Content Highlights: GST collections spike 28% over last year to Rs 1.44 lakh crore in August


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented