പ്രതീകാത്മക ചിത്രം | AFP
ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനം ഇതാദ്യമായി 1.5 ലക്ഷംകോടി കടന്നു. ഏപ്രില്‍ മാസം റെക്കോഡ് തുകയായ 1.68 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
2021 ഏപ്രില്‍മാസത്തെ വരുമാനത്തേക്കാള്‍ 20ശതമാനം അധികമാണിത്. കഴിഞ്ഞ മാര്‍ച്ചിലാകട്ടെ 1.42 ലക്ഷം കോടിയായിരുന്നു വരുമാനം. 25,000 കോടി രൂപയാണ് കഴിഞ്ഞമാസത്തേക്കാള്‍ അധികമായി സമാഹരിക്കാനായത്.
സമ്പദ്ഘടനയുടെ മുന്നേറ്റം, കൃത്യസമയത്ത് റിട്ടേണ്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാകാന്‍ സഹായിച്ചത്.
പത്താമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ പിന്നിടുന്നത്. ഏപ്രിലില്‍ കേന്ദ്ര ജിഎസ്ടിയിനത്തില്‍ 33,159 കോടിയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 41,793 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 81,939 കോടിയുമാണ് സമാഹരിച്ചത്. സെസിനത്തില്‍ 10,649 കോടിയും ലഭിച്ചു.
.png?$p=88bec97&&q=0.8)
Content Highlights: GST collection touches record ₹1.68 lakh crore in April


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..