Representational Image | Photo: PTI
മുംബൈ: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ കുതിപ്പ്. തുടര്‍ച്ചയായി അഞ്ചാമത്തെ മാസവും 1.4 ലക്ഷം കോടിക്കുമുകളിലാണ് വരുമാനം.
ജൂലായില്‍ 1.49 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം സമാനകാലയളവുമായി താരതമ്യംചെയ്യുന്ന 28 ശതമാനമാണ് വര്‍ധന. 2022 ഏപ്രിലില്‍ ലഭിച്ച 1.68 ലക്ഷം കോടി രൂപയാണ് എക്കാലത്തേയും ഉയര്‍ന്ന വരുമാനം.
കേന്ദ്ര ജിഎസ്ടിയിനത്തില്‍ 25,751 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിനത്തില്‍ 32,807 കോടി രൂപയും സംയോജിത ജിഎസ്ടിയിനത്തില്‍ 79,518 കോടി രൂപയുമാണ് സമാഹരിച്ചത്. സെസിനെത്തില്‍ ലഭിച്ചത് 10,920 കോടിയാണ്.
Also Read
ജൂലായില്‍ ഇറക്കുമതിയിനത്തില്‍നിന്നുള്ള വരുമാനത്തില്‍ 48 ശതമാനവും ആഭ്യന്തര ഇടപാടുകളില്‍നിന്നുള്ള വരുമാനത്തില്‍ 22ശതമാനവും വര്‍ധനവുണ്ടായി.
Content Highlights: GST collection jumps 28% YoY in July to second highest ever at Rs 1.49 trn


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..