Photo: facebook.com|KalyanSilks
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ നവീകരിച്ച കുന്നംകുളം ഷോറൂം മേയ് 31, 2023ന് പ്രവർത്തനം പുനരാരംഭിച്ചു. സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രവർത്തനം നിർത്തിവെച്ചിരുന്ന കുന്നംകുളം ഷോറൂം കൂടുതൽ സൗകര്യങ്ങളും നവീന ശ്രേണികളുമായാണ് പ്രവർത്തനം പുനരാരംഭിച്ചത്.
“കുന്നംകുളം നിവാസികൾക്കും ഞങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഷോറൂം പുതിയ ഷോപ്പിങ് ശൈലിക്കും പുത്തൻ ഫാഷൻ തരംഗങ്ങൾക്കും അനുസരിച്ച് നവീകരിച്ചാണ് പുനഃസമർപ്പിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും പുതിയ ശ്രേണികളും കൂടുതൽ സെലക്ഷനുകളുമാണ് നവീകരിച്ച ഈ ഷോറൂമിൽ ഞങ്ങൾ ഉപഭോക്തൃസമൂഹത്തിന് ലഭ്യമാക്കുന്നത്. കല്യാൺ സിൽക്സിന് കുന്നംകുളത്ത് ലഭിച്ച സ്നേഹവും സ്വീകാര്യതയും വളരെ വലുതാണ്. ഏറ്റവും പുതിയ വസ്ത്രശ്രേണികൾ ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ഈ ഷോറൂമിലൂടെ ലഭ്യമാക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”, കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഒട്ടറെ സവിശേഷതകളുമായാണ് കല്യാൺ സിൽക്സിന്റെ നവീകരിച്ച കുന്നംകുളം ഷോറൂം ഉപഭോക്താക്കൾക്ക് മുന്നിലെത്തുന്നത്. സാരികൾ, ലാച്ച, ലെഹൻഗ, ചുരിദാർ, പാർട്ടി വെയർ, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ഏറ്റവും വലിയ കളക്ഷനുകളാണ് ഈ ഷോറൂമിൽ കല്യാൺ സിൽക്സ് സജ്ജമാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായി മാറിയ കല്യാൺ സിൽക്സിന് ഇന്ത്യയിലും വിദേശത്തുമായി 35 ലോകോത്തര ഷോറൂമുകളുണ്ട്. ഇതിന് പുറമെ ആയിരത്തിലേറെ നെയ്ത്ത്ശാലകൾ, നൂറിലേറെ പ്രൊഡക്ഷൻ യൂണിറ്റുകൾ, നിരവധി ഡിസൈൻ സലൂണുകൾ എന്നിവയും കല്യാൺ സിൽക്സിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായുണ്ട്. അതുകൊണ്ട് തന്നെയാണ് മറ്റെങ്ങും ലഭിക്കാത്ത ഡിസൈനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ 100% ഗുണമേന്മയോടെ വിപണിയിലെത്തിക്കുവാൻ കല്യാൺ സിൽക്സിന് സാധിക്കുന്നത്.
“നവീകരിച്ച കുന്നംകുളം ഷോറൂമിലേക്ക് ഞങ്ങൾ ഏവരേയും ഹാർദ്ദവപൂർവ്വം സ്വാഗതം ചെയ്യുന്നു", ടി.എസ്. പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.
Content Highlights: Grand Reopening, Kalyan Silks, Renovated Kunnamkulam Showroom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..