ഡീസലിന് 13 ഉം പെട്രോളിന് ആറും രൂപ കയറ്റുമതി തീരുവ ഉയര്‍ത്തി: കമ്പനികള്‍ക്കുമേല്‍ അധിക നികുതി


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ രാജ്യത്തെ എണ്ണശുദ്ധീകരണ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.

Photo: Gettyimages

മുംബൈ: പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സര്‍ക്കാര്‍ ഉയര്‍ത്തി. രാജ്യത്തെ എണ്ണശുദ്ധീകരണശാലകളുടെ അധികനേട്ടത്തിന് നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു.

പെട്രോള്‍, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കുണ്ടാകുന്ന അധികനേട്ടത്തിന്മേല്‍ നികുതി ചുമത്തുകയുംചെയ്തു. ടണ്ണിന് 23,230 രൂപയാണ് ഈയിനത്തില്‍ കമ്പനികള്‍ നല്‍കേണ്ടത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്ന് വില ഉയര്‍ന്നപ്പോള്‍ രാജ്യത്തെ റിഫൈനറികള്‍ക്ക് അപ്രതീക്ഷിത നേട്ടമുണ്ടായതായും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികള്‍ക്ക് ബാധ്യതയാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

രണ്ടുലക്ഷം ബാരലില്‍താഴെ വാര്‍ഷിക ഉത്പാദനമുള്ള ചെറുകിട കമ്പനികളെയും സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്നാണ് നികുതി ചുമത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ ഉത്പാദകര്‍ കയറ്റുമതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ അവരുടെ പമ്പുകളില്‍ ഇന്ധനമില്ലാത്ത സ്ഥിതിയാണുള്ളതെന്നും സര്‍ക്കാര്‍ പറയുന്നു.

Also Read
income tax

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുംമുമ്പ് എ ...

റിപ്പോ ഉയർത്തി, പലിശയുംകൂടി: ലഘുസമ്പാദ്യ ...

നികുതി ഏര്‍പ്പെടുത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഏഴുശതമാനം ഇടിഞ്ഞ് 2,400 നിലവാരത്തിലെത്തി. 2021 ഡിസംബറിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഓഹരിയിലുണ്ടായത്. മംഗളുരു റിഫൈനറി, ചെന്നൈ പെട്രോളിയം എന്നിവയുടെ ഓഹരി വിലയിലും എട്ടുശതമാനത്തോളം ഇടിവുണ്ടായി.

Content Highlights: Govt raises taxes on export of ATF, diesel and petrol

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented