എ.സി.യുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം കൂട്ടാൻ സഹായം


1 min read
Read later
Print
Share

ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാലുമുതൽ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് നൽകുക.

ന്യൂഡൽഹി: എയർകണ്ടീഷണറുകളുടെയും എൽ.ഇ.ഡി. ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സഹായപദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കമ്പനികൾക്ക്്് അഞ്ചുകൊല്ലംകൊണ്ട് 6,238 കോടി രൂപയുടെ സഹായം നൽകും. അഞ്ചുവർഷത്തിൽ 1.68 ലക്ഷം കോടി രൂപയുടെ ഉത്പാദനവും 64,000 കോടിയുടെ കയറ്റുമതിയും ഈ മേഖലയിൽ ഉണ്ടാവുമെന്നാണ് കണക്കൂകൂട്ടൽ. 7920 കോടി രൂപയുടെ നിക്ഷേപം നടക്കും. നാലുലക്ഷംപേർക്ക് തൊഴിൽ ലഭിക്കും.

ഉത്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് നാലുമുതൽ ആറുവരെ ശതമാനം സാമ്പത്തികസഹായമാണ് ഈ രംഗത്തുള്ള കമ്പനികൾക്ക് നൽകുക. സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കും ആഗോള, ആഭ്യന്തര കമ്പനികൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
currency

1 min

ഇന്‍ഡല്‍ മണി കടപ്പത്രം പുറത്തിറക്കി: 100 കോടി ലക്ഷ്യം

May 27, 2022


iPhone SE 2020

1 min

ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍: വിലയും ഓഫറുകളും അറിയാം

May 20, 2020


ambani

2 min

അംബാനിയുടെ ഡ്രൈവറുടെ ശമ്പളം 24 ലക്ഷം; സല്‍മാന്‍ ഖാന്റെ അംഗരക്ഷകന് രണ്ട് കോടിയും

Mar 6, 2023

Most Commented