ജി.എസ്.ടി നഷ്ടപരിഹാര സെസ് 2026 മാര്‍ച്ചുവരെ നീട്ടി:കൂടിയ വിലകള്‍ തുടരും


സിഗരറ്റ്, പുകയില, വാഹനങ്ങള്‍ തുടങ്ങിയവയിന്മേലുള്ള അധിക നികുതി ബാധ്യത തുടരും.  

Representational Image | Photo: PTI

രക്ക് സേവന നികുതിയോടൊപ്പം ഈടാക്കിയിരുന്ന നഷ്ടപരിഹാര സെസ് പിരിക്കുന്നത്‌ 2026 മാര്‍ച്ചുവരെ നീട്ടി. ജൂണില്‍ അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഇതോടെ നാലു വര്‍ഷംകൂടി സെസ് പിരിവ് തുടരും.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വരുമാനത്തില്‍ കുറവുണ്ടായതിനെതുടര്‍ന്ന് എടുക്കേണ്ടിവന്ന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനാണ് 2026 മാര്‍ച്ചുവരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യതക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.

പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍ സൈക്കിളുകള്‍, വിമാനം, ഉല്ലാസക്കപ്പല്‍, ആഢംബര വാഹനങ്ങള്‍ എന്നിവയ്ക്കുമേലുള്ള അധിക ബാധ്യത ഇതോടെ തുടരും.

വാറ്റ് പോലുള്ള നികുതികള്‍ ഏകീകരിച്ച് ജിഎസ്ടിക്കുകീഴില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് 2022 ജൂണ്‍വരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ലക്‌നൗവില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സി തീരുമാനമെടുത്തിരുന്നു.

സെസ് വരുമാനത്തില്‍ കോവിഡ് മൂലം ഗണ്യമായ കുറവുണ്ടായതോടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിന് വായ്പയെ ആശ്രയിക്കേണ്ടിവന്നു. 2020-21ല്‍ 1.1 ലക്ഷം കോടി രൂപയും 2021-22ല്‍ 1.59 ലക്ഷം കോടി രൂപയുമാണ് ഇതിനായി കേന്ദ്രം വായ്പയെടുത്തത്.

2021-22ലെ വായ്പയുടെ പലിശയിനത്തില്‍ 7,500 കോടി കേന്ദ്രം തിരിച്ചടച്ചു. ഈ സാമ്പത്തിക വര്‍ഷം 14,000 കോടി നല്‍കേണ്ടതുണ്ട്. വായ്പാ മൂലധനത്തിന്റെ തിരിച്ചടവ് 2023-24 സാമ്പത്തിക വര്‍ഷമാണ് തുടങ്ങുക. 2026 മാര്‍ച്ചില്‍ അവസാനിക്കുകയുംചെയ്യും.

2017 ജൂലായ് ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കിയത്. അതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചുവര്‍ഷം നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പും അന്ന് നല്‍കിയിരുന്നു.

Also Read

ഓഹരിയിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നുമുള്ള ...

കരടികൾ താഴ്‌വരയിൽ: തിരുത്തൽ തുടരാൻ മൂന്നു ...

സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ 14ശതമാനം വളര്‍ച്ചയുണ്ടെങ്കിലും കോവിഡ് വ്യാപനത്തെതുടര്‍ന്ന് സെസില്‍നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. പ്രതിസന്ധി തരണംചെയ്യാനാണ് വായ്പയെടുത്ത് 2022 മെയ് 31വരെ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട മുഴുവന്‍ നഷ്ടപരിഹാരവും കൈമാറിയത്. ആഢംബര ഉത്പന്നങ്ങള്‍ക്കും ചില തിരഞ്ഞെടുത്ത വസ്തുക്കള്‍ക്കുംമാത്രമാണ് നഷ്ടപരിഹാര സെസ് ബാധകമായുള്ളത്.

Content Highlights: Govt announces extension of GST compensation cess levy till March 2026

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022

Most Commented