
ചിത്രീകരണം |മാതൃഭൂമി
മുംബൈ: വ്യക്തിഗത നികുതിദായകർക്ക് 2019-’20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2021 ജനുവരി പത്തുവരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്.
അക്കൗണ്ടുകളിൽ ഓഡിറ്റിങ് ബാധകമല്ലാത്ത, ഐ.ടി.ആർ. 1, ഐ.ടി.ആർ. 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇതുബാധകമാകുക.
ഓഡിറ്റിങ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കാൻ 2021 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്.
ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽനിന്ന് ജനുവരി 15 ആക്കി. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജനുവരി 31-ലേക്ക് നീട്ടി.
Government Extends Income Tax Returns Filing Date To January 10
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..