Representative image | Photo: Mathrubhumi
സർക്കാർ ജീവനക്കാർക്ക് ഇനി എയർ ഇന്ത്യയിൽതന്നെ യാത്രചെയ്യണമെന്ന് നിർബന്ധമില്ല. എയർ ഇന്ത്യ പൂർണമായും സ്വകാര്യ വത്കരിക്കുകയും ടാറ്റയുടെ ഭാഗമാകുകയുംചെയ്തതോടെയാണ് ഈ നിബന്ധന സർക്കാർ നീക്കിയത്.
ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുൻകൂർ പണംകൊടുത്ത് ടിക്കറ്റെടുത്ത് സർക്കാർ ജീവനക്കാർക്ക് എയർ ഇന്ത്യയിൽ യാത്രചെയ്യാം. സ്വകാര്യ ഏജൻസികളിൽനിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷൻ ഇനത്തിലും സർക്കാരിന് അധികചെലവുണ്ടാകും.
മുൻകൂർ പണംനൽകാതെ എയർ ഇന്ത്യയിൽ ഇനി യാത്രചെയ്യാനാവില്ല. ഇതുവരെയുള്ള ബാധ്യത കൊടുത്തുതീർക്കാനും ധനമന്ത്രാലയും വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വ്യവസ്ഥപ്രകാരം എയർ ഇന്ത്യയുടെ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ മാത്രമാണ് മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കാൻ അനുവദിച്ചിരുന്നത്.
പ്രദേശികമായി സർവീസ് നടത്തുന്നവക്കുപുറമെ, രാജ്യത്ത് എട്ട് വിമാനക്കമ്പനികളാണ് പ്രധാനമായുമുള്ളത്. വിസ്താര, എയർ ഏഷ്യ, സ്‌പൈസ് ജെറ്റ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, അലയൻസ് എയർ എന്നിവയാണവ.
എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് എന്നിവയുടെ കൗണ്ടറുകളിൽനിന്നോ ഐആർസിടിസി, അശോക ട്രാവൽസ്, ബൽമർ ലോറി ആൻഡ് കോ എന്നീ സ്ഥാപനങ്ങളിൽനിന്നോ ടിക്കറ്റ് എടുത്ത് യാത്രചെയ്യണമെന്ന് നവംബർ അഞ്ചിലെ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പിൽ പറയുന്നു.
നിരവധി ശ്രമങ്ങൾ നടത്തിയതിനുശേഷമാണ് കനത്ത ബാധ്യതയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയെ 18,000 കോടി രൂപക്ക് ടാറ്റ സൺസിന് വിറ്റത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..