കൊച്ചി: നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (എന്‍ ആര് ഇ), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍ ആര് ഒ)ബാങ്ക് അക്കൗണ്ട് ഉടമകളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ലോകത്തെവിടെനിന്നും സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ്സ് ലിമിറ്റഡ് (സി ഡി എസ് എല്‍) മുഖാന്തരം ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഓണ്‍ലൈനില്‍ ആരംഭിക്കാന്‍ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് അവസരമൊരുക്കി.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും പാൻ കാർഡുമുള്ള എൻആർഇ, എൻആർഒ അക്കൗണ്ട് ഉടമകൾക്ക് hello.geojit.com എന്ന പ്ലാറ്റഫോമിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ജിയോജിത്തിൽ ട്രേഡിംഗ്, ഡിമാറ്റ് അക്കൗണ്ടുകൾ തുടങ്ങാമെന്ന് ജിയോജിത്തിന്റെ വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റൽ ഓഫീസറുമായ ജോൺസ് ജോർജ് പറഞ്ഞു.
വിദേശത്ത് താമസിക്കുന്ന എൻആർഇ, എൻആർഒ അക്കൗണ്ട് ഉടമകളായ ഇന്ത്യക്കാർക്കായി സിഡിഎസ്എൽ വഴി ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകൾ ഓൺലൈനായി ആരംഭിക്കാനുള്ള സേവനം നൽകുന്ന രാജ്യത്തെ പ്രഥമ നിക്ഷേപ സേവന സ്ഥാപനമാണ് ജിയോജിത്. നിലവിൽ, യുഎസിലും കാനഡയിലുമുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല.
നിക്ഷേപ താല്പര്യമുള്ള പ്രവാസികൾക്ക് ഏതാനും ക്ലിക്കുകളിലൂടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കാമെന്ന് ജിയോജിത് ടെക്നോളജീസ്എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ പറഞ്ഞു. ജിയോജിത് ഫിനാൻഷ്യലിന്റെ അനുബന്ധ സ്ഥാപനമായ ജിയോജിത് ടെക്നോളജീസ് ആണ് ഓൺലൈൻ അക്കൗണ്ട് ഓപ്പണിംഗ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.
സംയുക്ത സംരംഭങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും ജിസിസി മേഖലയിൽ വിപുലമായ സാന്നിധ്യം നിലവിൽ ജിയോജിതിനുണ്ട്. യുഎഇയിലെ ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എൽഎൽസി, കുവൈത്തിലെ ബിബികെ ജിയോജിത് സെക്യൂരിറ്റീസ് കെഎസ്സി, ഒമാനിലെ ക്യുബിജി ജിയോജിത് സെക്യൂരിറ്റീസ് എൽഎൽസി മുതലായവ. ബാങ്ക് ഓഫ് ബഹ്റൈനുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനിക്ക് ബഹ്റൈനിലും സാന്നിധ്യമുണ്ട്. കുവൈത്തിലും ജിയോജിത്തിന്റെ സേവനം ലഭ്യമാണ്.
ജിയോജിത്തിന് നിലവിൽ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 61,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. എൻആർഐ ഇടപാടുകാരുടേതായി മാത്രം 6,000 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യംചെയ്യുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..