അദാനി പ്രതിദിനം സമ്പാദിച്ചത് 1,612 കോടി: ഒരുവര്‍ഷംകൊണ്ട് സമ്പത്തിലെ വര്‍ധന ഇരട്ടിയിലേറെ


അദാനിയുടെ സമ്പത്ത് 10,94,400 കോടി രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. 

ഗൗതം അദാനി | Photo: Amit Dave| REUTERS

രോ ദിവസവും 1,612 കോടി രൂപ സമ്പാദിച്ചാണ് ലോക കോടീശ്വര പട്ടികയില്‍ ആമസോണിന്റെ ജെഫ് ബെസോസിനെ പിന്നിലാക്കി അദാനി രണ്ടാമനായത്.

ഒരുവര്‍ഷംകൊണ്ട് സമ്പത്തില്‍ ഇരട്ടിയിലേറെയാണ് വര്‍ധനവുണ്ടായത്. ബുധനാഴ്ച പുറത്തുവിട്ട 2022ലെ ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അദാനി ഗ്രൂപ്പ് ഓഹരികളുടെ കുതിപ്പില്‍ ഈ ഗുജറാത്ത് വ്യവസായിയുടെ സമ്പത്തില്‍ ഒരുവര്‍ഷത്തിനിടെയുണ്ടായ വര്‍ധന 116ശതമാനമാണ്. 60കാരനായ അദാനിയുടെ സമ്പത്ത് 10,94,400 കോടി രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Also Read

സ്വന്തമാക്കൽ, പണയംവെയ്ക്കൽ: ഒരു ലക്ഷം കോടികൂടി ...

ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനിയേക്കാള്‍ മൂന്നുലക്ഷം കോടി രൂപയുടെ സമ്പത്ത് അദാനിക്കുണ്ട്. 2012ല്‍ അദാനിയുടെ സമ്പത്ത് അംബാനിയുടേതിനേക്കാള്‍ ആറിലൊന്ന് മാത്രമായിരുന്നു. വാക്‌സിന്‍ നിര്‍മാതാവ് സൈറസ് പൂനവാലയും കുടുംബവുമാണ് രാജ്യത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുള്ളത്.


Content Highlights: Gautam Adani made Rs 1,612 crore per day to double wealth in 1 year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented