അദാനി ലോക കോടീശ്വരന്മാരില്‍ മൂന്നാമന്‍; ഈ സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരന്‍


7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്. 

ഗൗതം അദാനി | Photo: Amit Dave| REUTERS

ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി ഗൗതം അദാനി ലോക കോടീശ്വര പട്ടികയില്‍ മൂന്നാമതെത്തി. ഇതാദ്യമായാണ് ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന്‍ മൂന്നാമതെത്തുന്നത്.

10,97,310 കോടി രൂപ(137.40 ബില്യണ്‍ ഡോളര്‍)യാണ് അദാനിയുടെ ആസ്തി. ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവര്‍മാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്. 7,33,936 കോടി(91.90 ബില്യണ്‍ ഡോളര്‍) രൂപ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്.

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയില്‍ മറികടന്നു. കഴിഞ്ഞ മാസം ബില്‍ ഗേറ്റ്‌സിനെയും.

ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ബില്‍ഗേറ്റ്‌സ് ഉള്‍പ്പടെയുള്ളവര്‍ നീക്കവെച്ചതാണ് ഇവരെ മറികടക്കാന്‍ അദാനിയെ സഹായിച്ചത്. ഗേറ്റ്‌സ് 20 ബില്യണ്‍ ഡോളറും വാറന്‍ ബഫറ്റ് 35 ബില്യണ്‍ ഡോളറുമാണ് ഇത്തരത്തില്‍ ചെലവഴിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയില്‍ അദാനിയും വര്‍ധനവരുത്തിയിട്ടുണ്ട്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂണില്‍ 7.7 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Also Read
പാഠം 179

'മ്യൂച്വൽ ഫണ്ട് തട്ടിപ്പാണോ-ഓഹരിയാണോ മെച്ചം?' ...

കല്‍ക്കരി-തുറമുഖ ബിസിനസുകളില്‍നിന്ന് ഡാറ്റ സെന്റര്‍, സിമെന്റ്, മീഡിയ, ഹരിത ഊര്‍ജം എന്നീ മേഖലകളിലേയ്ക്കുകൂടി അദാനി ഈയിടെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു.

Bloomberg Billionaires Index

Content Highlights: Gautam Adani becomes world's third-richest person, first Asian to do so


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented