Photo:Reuters
മുംബൈ: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായ 20,700 കോടി രൂപയായി. സ്വിസ്റ്റ്സർലൻഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
2019ൽ 6625 കോടി രൂപയായിരുന്നു നിക്ഷേപം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് 2020ൽ നിക്ഷേപത്തിൽ വൻവർധനവുണ്ടായത്. വിവിധ നിക്ഷേപ ആസ്തികളിലായി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക നിക്ഷേപം നടത്തിയിട്ടുള്ളത്.
വ്യക്തികഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകൾ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി.
വ്യക്തിഗത നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ട്രസ്റ്റ്, ബാങ്ക് എന്നിവയിലൂടെയെത്തിയ നിക്ഷേപത്തിൽ വൻകുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയുമായുള്ള ധാരണപ്രകാരം 2018നുശേഷം രാജ്യത്തുനിന്നുള്ള നിക്ഷേപത്തിന്റെ കണക്കുകൾ സ്വിസ് അധികൃതർ കൈമാറുന്നുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..