ഇന്ധന വിലവർധന: സമഗ്രമേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്നു


ടി.ജെ. ശ്രീജിത്ത്

1 min read
Read later
Print
Share

വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു.

കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു.

ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി.

മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്‌സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു.

2600 ബസുകൾ കുറഞ്ഞു
ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിന്റെ നട്ടെല്ലൊടിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത ‘ജി’ ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്.

വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്.

ഹോട്ടലുകൾക്ക് പ്രതിദിന ബാധ്യത 1500 രൂപ
പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്.

മനസ്സുവെച്ചാൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറയ്ക്കാം
ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
loan

1 min

കുടുംബങ്ങളുടെ കടബാധ്യത കൂടുന്നു: സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍

Sep 20, 2023


itr

1 min

ആദായ നികുതി റിട്ടേണ്‍: പുതുക്കിയ ഫോമുകള്‍ പുറത്തിറക്കി

Apr 26, 2023


sbi

1 min

എസ്ബിഐ വായ്പാ പലിശ ഉയര്‍ത്തി: മൂന്നു മാസത്തിനിടെ മൂന്നാമത്തെ വര്‍ധന

Aug 15, 2022


Most Commented