ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനംചെയ്യുന്ന സൗജന്യങ്ങള്‍ക്ക് മര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
സാധാരണ ബജറ്റിനപ്പുറത്തേയ്ക്കാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സൗജന്യ പ്രഖ്യാപനങ്ങള്‍ പോകുന്നതെന്നും ഗൗരവമായ പ്രശ്‌നമാണിതെന്നും കോടതി നിരീക്ഷിക്കുകയുംചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഒരുയോഗംമാത്രമാണ് കമ്മീഷന്‍ ചേര്‍ന്നതെന്നും അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുഫണ്ട് ദുരുപയോഗംചെയ്യുകയും സംസ്ഥാനങ്ങളെ കടക്കെണിയിലാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
സൗജന്യങ്ങള്‍ വിതരണംചെയ്യുമെന്ന് വാഗ്ദാനംചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങള്‍ അവഗണിച്ച് പൗരന്മാരുടെ പണം ദുരുപയോഗംചെയ്യുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
Content Highlights : Supreme Court issues notice to Election Commission and Central Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..