പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്


ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരുരൂപ വിൽപ്പനയ്ക്കുണ്ടെന്ന് അറിയിച്ച ബെംഗളൂരു സ്വദേശി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ഓൺലൈനിലെ പരസ്യം കണ്ട് തന്‍റെ കൈയിലുള്ള 1947-ലെ നാണയം വിൽപ്പനയ്ക്ക് വെച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് തട്ടിപ്പുകാർ മോഹവിലയിട്ടത്.

തൃശ്ശൂർ: പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് കേരള പോലീസ് രംഗത്തെത്തി.

ഓൺലൈനിലൂടെ പഴയനാണയങ്ങൾക്ക് പകരം വലിയ തുക പ്രതിഫലം ലഭിക്കുമെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം.

ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരുരൂപ വിൽപ്പനയ്ക്കുണ്ടെന്ന് അറിയിച്ച ബെംഗളൂരു സ്വദേശി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ഓൺലൈനിലെ പരസ്യം കണ്ട് തന്‍റെ കൈയിലുള്ള 1947-ലെ നാണയം വിൽപ്പനയ്ക്ക് വെച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് തട്ടിപ്പുകാർ മോഹവിലയിട്ടത്.

പിന്നീട്‌ ഒരു കോടി വരെയായി വാഗ്ദാനം. തുടർന്ന് വീട്ടമ്മയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് ബന്ധപ്പെട്ടു. വീട്ടമ്മ വാക്കാൽ കച്ചവടം ഉറപ്പിച്ചു. തന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ നൽകുകയും ചെയ്തു. ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു.

അത് വിശ്വസിച്ച് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പിന്നീട്‌ മറുഭാഗത്തുനിന്ന്‌ പ്രതികരണമില്ലാതായപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് മനസ്സിലാക്കിയതും പോലീസിൽ പരാതിപ്പെട്ടതും.

കേരളത്തിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented