
-
ന്യൂഡൽഹി: കോവിഡ് ആദ്യഘട്ട അടച്ചിടൽ കാലത്ത് ബുക്ക്ചെയ്ത വിമാനടിക്കറ്റുകളുടെ തുക യാത്രക്കാരൻ ആവശ്യപ്പെടുകയാണെങ്കിൽ തിരികെ നൽകണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) നിർദേശിച്ചു.
മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ മേയ് മൂന്നുവരെ യാത്ര ചെയ്യാൻ ബുക്കു ചെയ്ത ടിക്കറ്റുകളുടെ തുക മുഴുവനായും തിരികെ നൽകണം. റദ്ദാക്കിയതിനുള്ള പിഴത്തുക ഈടാക്കാൻ പാടില്ല. മൂന്നാഴ്ചയ്ക്കകം മടക്കിനൽകാനാണു നിർദേശം.
പല വിമാനക്കമ്പനികളും പണം തിരിച്ചുനൽകുന്നില്ലെന്ന് ഉപഭോക്തൃസംഘടനകൾ പരാതിപ്പെട്ടിരുന്നു. പകരം മറ്റൊരവസരത്തിലെ യാത്രയ്ക്കായി ഈതുക വിനിയോഗിക്കാൻ നിർദേശിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് വ്യോമയാനമന്ത്രാലയത്തിൻറെ ഇടപെടൽ.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..