വ്യാജ പേരില്‍ മൊബൈല്‍ സിമ്മോ ഓടിടി അക്കൗണ്ടോ എടുത്താല്‍ തടവും പിഴയും


വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് എടുത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Representational Image | Photo: Mathrubhumi

മൊബൈല്‍ സിം ലഭിക്കാന്‍ വ്യാജ രേഖകള്‍ നല്‍കുകയോ വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ളവയില്‍ വ്യാജ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താല്‍ പഴയു തടവും ലഭിച്ചേക്കാം.

അടുത്തയിടെ പുറത്തിറക്കിയ ടെലികമ്യൂണിക്കേഷന്റെ ബില്ലിന്റെ കരടിലാണ് ഈ നിര്‍ദേശം. ഒരുവര്‍ഷം തടവോ 50,000 രൂപവരെ പിഴയോ ചുമത്താം. ടെലികോം സേവനം തടയാനും അനുമതി നല്‍കും. വാറിന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കാനും കോടതിയുടെ അനുമതിയില്ലാതെ അന്വേഷണം നടത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്.ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കരട് ബില്ലില്‍ ഈ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

വ്യാജ രേഖകള്‍ നല്‍കി സിംകാര്‍ഡ് എടുത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വാട്‌സാപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകള്‍വഴി യഥാര്‍ഥ വ്യക്തിവിവരം മറച്ചുവെച്ചുള്ള തട്ടിപ്പുകള്‍ കൂടുന്നതായും ബില്ലില്‍ പറയുന്നു.

ആരാണ് വിളിക്കുന്നതെന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ കഴിയണം. ഒടിടി പ്ലാറ്റ് ഫോമുകളില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ ഉപഭോക്താവിനെ അറിയുക(കൈവസി)യെന്ന നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Also Read

നാലു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം എത്രരൂപ ...

ഫോണ്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് അറിയാന്‍ പുതിയ നിര്‍ദേശം നടപ്പിലായാല്‍ കഴിയും. നിലവില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും അതിലെ പരിമിതി മറികടക്കാനാണ് പുതിയ നിര്‍ദേശം.

Content Highlights: Fake identity on OTT, SIM may lead to one year of imprisonment or Rs 50k fine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented