രാജ്യത്തെ ക്ലിയറിങ് കോര്‍പറേഷനുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ വിലക്ക്


Money Desk

യൂറോപ്യന്‍ മാര്‍ക്കറ്റ് ഇന്‍ഫ്രസ്‌ട്രെക്ചര്‍ റെഗുലേഷന്റെ ചില വ്യവസ്ഥകള്‍ പാലിക്കാത്തിന്റെ പേരിലാണ് അംഗീകാരം പിന്‍വലിച്ചതെന്ന് എസ്മയുടെ പ്രസ്താവനയില്‍ പറയുന്നു.

.

യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി(ഇഎസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു.

ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിങ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലയറിങ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ഐഎഫ്എസ് സി ക്ലിയറിങ് കോര്‍പറേഷന്‍ എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി), ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി(ഐഎഫ്എസ് സിഎ) എന്നിവയ്ക്കും വിലക്ക് ബാധകമാണ്.

കറന്‍സി, കമ്മോഡിറ്റി, ഇക്വിറ്റി വിപണികളില്‍ ഇടപാട് നടത്തുന്നതിന് എസ്മയുടെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ബാങ്കുകള്‍ക്ക് ഇതോടെ വിലക്ക് ബാധകമാകും. രാജ്യത്തെ വിപണികളില്‍ സജീവമായി ഇടപെടുന്ന ബിഎന്‍പി പാരബാസ്, ഡോയ്‌ചെ, സൊസൈറ്റി ജനറല്‍ തുടങ്ങിയ ബാങ്കുകള്‍ക്ക് നിയന്ത്രണം വരും.

യൂറോപ്യന്‍ മാര്‍ക്കറ്റ് ഇന്‍ഫ്രസ്‌ട്രെക്ചര്‍ റെഗുലേഷന്റെ ചില വ്യവസ്ഥകള്‍ പാലിക്കാത്തിന്റെ പേരിലാണ് അംഗീകാരം പിന്‍വലിച്ചതെന്ന് എസ്മയുടെ പ്രസ്താവനയില്‍ പറയുന്നു. പ്രത്യാഘാതം രൂക്ഷമാകാതിരിക്കാന്‍ തീരുമാനം നടപ്പാക്കുന്നത് 2023 ഏപ്രില്‍ 30വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ഏപ്രില്‍ 30നുശേഷം യൂറോപ്യന്‍ ബാങ്കുകള്‍ക്ക് രാജ്യത്തെ ഈ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടിവരും. അതേസമയം, പ്രശ്‌നം പരിഹിക്കാന്‍ രാജ്യത്തെ ക്ലിയറിങ് ഹൗസുകള്‍ ശ്രമംതുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ക്ലിയറിങ് കോര്‍പറേഷന്‍: ഇടപാടുകളുടെ സ്ഥിരീകരണം, സെറ്റില്‍മെന്റ്, ഡെലിവറി എന്നിവ കൈകാര്യംചെയ്യുന്നതിന് ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്ലിയറിങ് കോര്‍പറേഷന്‍. ഇടപാടുകള്‍ വേഗത്തിലും കാര്യക്ഷമതയിലും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബാധ്യതയും ഇവര്‍ക്കുണ്ട്.

Content Highlights: EU financial regulators disqualify 6 Indian counter parties


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented