ഇസാഫ് ബാങ്ക് ഇടപാടുകാര്‍ക്ക് ജിയോജിത് ത്രീഇന്‍വണ്‍ അക്കൗണ്ട് സൗകര്യം നല്‍കുന്നു


1 min read
Read later
Print
Share

ട്രേഡിംഗ് അക്കൗണ്ടിലൂടെ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ നിക്ഷേപ സംവിധാനങ്ങളില്‍ എളുപ്പം നിക്ഷേപിക്കാന്‍ സാധിക്കും.

Geojit

കൊച്ചി: ഇസാഫ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ജിയോജിതുമായി ചേര്‍ന്ന് ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കുന്നു. ഇസാഫ് സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയും.

ട്രേഡിംഗ് അക്കൗണ്ടിലൂടെ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ നിക്ഷേപ സംവിധാനങ്ങളില്‍ എളുപ്പം നിക്ഷേപിക്കാന്‍ സാധിക്കും. സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയക്കാന്‍ ത്രീഇന്‍വണ്‍ അക്കൗണ്ട് സഹായിക്കും. 2024 മാര്‍ച്ചിനു മുമ്പ് അക്കൗണ്ടു തുറക്കുന്നവര്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജ്ജില്‍ ഇളവും ബ്രോക്കറേജില്‍ ആനുകൂല്യവും ലഭ്യമാകും.

ഇസാഫിന്റെ ഇടപാടുകാര്‍ക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുക വഴിസേവനം വിപുലീകരിക്കുക എന്ന ലക്ഷ്യമാണ് ജിയോജിതുമായിച്ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ്വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ ജോണ്‍ പറഞ്ഞു. നിക്ഷേപ സംവിധാനങ്ങളുടേയും സമ്പത്ത് നിര്‍മ്മാണത്തിന്റേയും പുതിയൊരു ലോകം തന്നെയാണ് ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്കു മുന്നില്‍തുറക്കുന്നതെന്ന് ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ്മേനോന്‍ അഭിപ്രായപ്പെട്ടു.

പ്രത്യേകം രൂപകല്‍പന ചെയ്ത ത്രീഇന്‍വണ്‍ അക്കൗണ്ടുകള്‍ ഓഹരികളിലും വിവിധ സാമ്പത്തിക ഉല്‍പന്നങ്ങളിലും ട്രേഡിംഗ് എളുപ്പമാക്കും. അതിവേഗം അക്കൗണ്ടു തുറക്കാന്‍ കഴിയുന്നതിനാല്‍ മിനിട്ടുകള്‍ക്കകം നിക്ഷേപിക്കാനും ഒറ്റ അക്കൗണ്ടില്‍ തന്നെ നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും സാധിക്കും.

Content Highlights: Geojit 3 in 1 account

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
JP Morgan

1 min

പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ ജെപി മോര്‍ഗന്‍ ഏറ്റെടുത്തു

May 1, 2023


manufacturing

1 min

വ്യവസായ മേഖലയില്‍ ഉണര്‍വ്: പിഎംഐ നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

May 1, 2023


keerthi nirmal

1 min

ഓണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി കീര്‍ത്തി നിര്‍മല്‍

Jun 11, 2022

Most Commented