ഇപിഎഫ് അക്കൗണ്ടുകളില്‍ പലിശ വരവുവെച്ചുതുടങ്ങി: എങ്ങനെ പരിശോധിക്കും? 


Money Desk

പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോയന്ന് ഉറപ്പുവരുത്താം. 

Photo:Gettyimages

പിഎഫിലെ പലിശ ജീവനക്കാരുടെ അക്കൗണ്ടില്‍ വരവുവെച്ചുതുടങ്ങി. 2021-22 സാമ്പത്തിക വര്‍ഷത്തെ 8.1ശതമാനം പലിശയാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തുക.

2022 മാര്‍ച്ചിലാണ് പലിശ പുതുക്കിയതെങ്കിലും ജൂണിലാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. ദീപാവലിക്കുമുമ്പായി സാധാരണയായി അക്കൗണ്ടില്‍ പലിശ എത്താറുണ്ടെങ്കിലും സോഫ്റ്റ് വെയര്‍ പരിഷ്‌കരിക്കേണ്ടിവന്നതിനാലാണ് ഇത്തവണ വൈകിയത്.



പലിശ ഇനിയും അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോയന്ന് ഉറപ്പുവരുത്താം.

എങ്ങനെ പരിശോധിക്കാം?
ഇപിഎഫ്ഒയുടെ അംഗത്വ പോര്‍ട്ടല്‍ വഴി പിഎഫ് പാസ്ബുക്ക് ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. നിലവിലെ ബാലന്‍സ് തുകയോടൊപ്പം 2021-22 സാമ്പത്തിക വര്‍ഷത്തെ പലിശയും കാണാനാകും. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പ(യുഎഎന്‍)റും പാസ് വേഡും ഉപയോഗിച്ച് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്താല്‍ മതി.

പോര്‍ട്ടല്‍ വഴിയല്ലാതെയും ബാലന്‍സ് തുക അറിയാം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈലില്‍ എസ്എംഎസ് ആയാണ് ബാലന്‍സ് വിവരങ്ങള്‍ ലഭിക്കുക.

മൊബൈല്‍ നമ്പറില്‍നിന്ന് 7738299899 എന്ന നമ്പറിലേയ്ക്ക് 'EPFOHO(നിങ്ങളുടെ)UAN -എന്ന സന്ദേശം അയച്ച് ബാലന്‍സ് പരിശോധിക്കാം. ബാലന്‍സ് തുകയാണ് ഇതിലൂടെ ലഭിക്കുക. എത്രതുക പലിശ വരവുവെച്ചുവെന്ന് അറിയാന്‍ കഴിയില്ല.

മിസ് കോള്‍ ഉപയോഗിച്ചും ബാലന്‍സ് അറിയാന്‍ സംവിധാനമുണ്ട്. 011-22901406, 9966044425 എന്നിവയിലേതെങ്കിലും നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി. പിഎഫ് ട്രസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളിലെ ബാലന്‍സോ പലിശയോ ഈ രീതിയില്‍ അറിയാന്‍ കഴിയില്ല.

Content Highlights: EPFO starts crediting interest: Here's how to check your PF balance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented