Image credit: Getty Images
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിച്ചേക്കും. നിക്ഷേപത്തില്‍നിന്ന് ലാഭമെടുത്ത് അതില്‍നിന്ന് വീണ്ടും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനുള്ള അനുമതി തേടി ധനമന്ത്രാലയത്തെ ഉടനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് അവസാനം ചേര്‍ന്ന ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.
ധനമന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമുള്ള പദ്ധതികളില്‍ നിശ്ചിത ശതമാനംവീതം നിക്ഷേപമാണ് ഇപ്പോള്‍ ഇപിഎഫ്ഒ നടത്തുന്നത്. നിലവിലെ മാര്‍ഗനിര്‍ദേശ പ്രകാരം ഇപിഎഫ്ഒയിലെത്തുന്ന വാര്‍ഷിക നിക്ഷേപത്തിന്റെ അഞ്ച് മുതല്‍ 15 ശതമാനംവരെയാണ് ഓഹരി(ഇടിഎഫ് വഴി)യില്‍ നിക്ഷേപിക്കുന്നത്. ബാക്കിതുക കടപ്പത്രങ്ങളിലും മുടക്കുന്നു. ഇടക്കിടെ ഇടിഎഫില്‍ നിന്ന് ലാഭമെടുക്കുന്നുണ്ടെങ്കിലും അത് എവിടെ നിക്ഷേപിക്കണം എന്നതു സംബന്ധിച്ച് നിര്‍ദശേങ്ങള്‍ നിലവിലില്ല.
2015-16 സാമ്പത്തിക വര്‍ഷം മുതലാണ് ഇടിഎഫ് വഴി ഇപിഎഫ്ഒ ഓഹരിയില്‍ നിക്ഷേപം തുടങ്ങിയത്. 2016-17 വര്‍ഷത്തില്‍ നിക്ഷേപ പരിധി 10 ശതമാനമായും 2017-18ല്‍ 15 ശതമാനമായും ഉയര്‍ത്തി. 15 ശതമാനംവരെ തുക നിക്ഷേപിക്കാമെങ്കിലും 2023 ജനുവരിയിലെ കണക്കുപ്രകാരം ഇടിഎഫിലെ നിക്ഷേപം 10 ശതമാനംമാത്രമാണ്.
Also Read
2022 മാര്‍ച്ച് 31വരെയുള്ള കണക്കുപ്രകാരം ഇപിഎഫ്ഒയുടെ ഇടിഎഫുകളിലെ മൊത്തം നിക്ഷേപം 1,01,712.44 കോടി രൂപയാണ്. മൊത്തം നിക്ഷേപമായ 11,00,953.66 കോടി രൂപയുടെ 9.24ശതമാനം.
ഇടിഎഫില്‍ നിന്ന് കാലാകാലങ്ങളില്‍ ഇപിഎഫ്ഒ ലാഭമെടുക്കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ 15 ശതമാനം മാത്രമാണ് ഇടിഎഫുകളില്‍ വീണ്ടും നിക്ഷേപിക്കുന്നത്. ബാക്കിയുള്ളവ വിവിധ കടപ്പത്രങ്ങളിലും. 2018 കലണ്ടര്‍ വര്‍ഷത്തില്‍ നിക്ഷേപിച്ച 15,692.43 കോടി രൂപയുടെ ഇടിഎഫ് യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒ പിന്‍വലിച്ചത്.
Content Highlights: EPFO Looks to Increase Equity Investments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..