Photo:Reuters
ആയുര്‍ദൈര്‍ഘ്യം പരിഗണിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ)ആലോചിക്കുന്നു.
2047ഓടെ 60 വയസ്സിന് മുകളിലുള്ള 14 കോടി പേരുള്ള പ്രായമായവരുടെ സമൂഹം രാജ്യത്തുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തെ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് കനത്ത സമ്മര്‍ദമുണ്ടാക്കും. മതിയായ വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ ഉള്‍പ്പടെയുള്ള പെന്‍ഷന്‍ ഫണ്ട് കൈകാര്യംചെയ്യുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(പിഎഫ്ആര്‍ഡിഎ)യുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് ഇപിഎഫ്ഒയുടെ ശ്രമം.
വരുമാനവും ആരോഗ്യസുരക്ഷയും ആവശ്യമുള്ള പ്രായമായവരുടെ എണ്ണത്തില്‍ ഭാവിയില്‍ ക്രമാതീതമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് പൊതുമേഖല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ പലതിലെയും വിരമിക്കല്‍ പ്രായം 58-65വയസ്സാണ്. അതേസമയം, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വിരമിക്കല്‍ പ്രായം 65 വയസ്സാണ്. ഡെന്മാര്‍ക്ക്, ഇറ്റലി, ഗ്രീസ് എന്നിവിടങ്ങളില്‍ 67ഉം യുഎസില്‍ 66ഉം വയസ്സിലാണ് വിരമിക്കല്‍.
Also Read
നിലവില്‍ ആറ് കോടി വരിക്കാരുള്ള ഇപിഎഫ്ഒ 12 ലക്ഷം കോടിയിധികം രൂപയുടെ സമ്പത്താണ് കൈകാര്യംചെയ്യുന്നത്.
Content Highlights: EPFO backs raising retirement age to ease pressure on pension funds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..