പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം


1 min read
Read later
Print
Share

സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല.

കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും.

സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെ.വൈ.സി. പോർട്ടൽ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം.

ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

* വെബ്‌ സൈറ്റ് (https://iwu.epfindia.gov.in/eKYC/) സന്ദർശിക്കുക.

* ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക.

* യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക.

* ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക.

* വീണ്ടും ഒരു ഒ.ടി.പി. ആധാർ രജിസ്‌ട്രേഡ്‌ മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Adeeb Ahamed

1 min

ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് ഫിക്കി ചെയര്‍മാന്‍

Jun 1, 2023


kalyan silks

2 min

നവീകരിച്ച കല്യാണ്‍ സില്‍ക്‌സ് തൃശൂര്‍ റൗണ്ട് നോര്‍ത്ത് ഷോ റൂമിന് വര്‍ണാഭമായ തുടക്കം

Mar 4, 2022


currency

1 min

പഴയ പെന്‍ഷനിലേയ്ക്ക് മാറുന്നു; എന്‍പിഎസില്‍ ചേരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഇടിവ്

Jan 31, 2023

Most Commented