Photo:Francis Mascarenhas|REUTERS
ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്.ബി.ഐക്ക് നിര്‍ദേശം നല്കി. ഡിജിറ്റല്‍ വായ്പകള്‍ നല്കുന്ന സ്ഥാപനങ്ങളാണിതിലേറെയമുള്ളത്.
റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളുമായി പ്രവര്‍ത്തിക്കുന്ന ഇവയിലേറയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.
വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്.
രണ്ടുകോടി രൂപ മൂലധനമുണ്ടെങ്കില്‍ എന്‍ബിഎഫ്സി(ബാങ്കിതര ധനകാര്യ സ്ഥാപനം) ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വായ്പനല്‍കാനുള്ള തുക സമാഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രധാനപ്രവര്ത്തനമേഖലയാക്കി അത് മാറ്റുന്നു.
Content Highlights: ED wants RBI to block NBFCs on a Chinese string
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..