ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ അക്കൗണ്ടുകളിലെ 370 കോടി മരവിപ്പിച്ചു


ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പത്തോളം കിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Image for Representation | File Photo: AFP

ഒരു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനെതിരെ ഇ.ഡിയുടെ നടപടി. ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.

വായ്പ ആപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്പനികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് എക്‌സ്‌ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക മരവിപ്പിച്ചത്. അതേസമയം, എക്‌സ്‌ചേഞ്ചിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

പ്രമുഖ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ വസീര്‍എക്‌സിന്റെ ഉടമസ്ഥതയിലുള്ള സാന്‍മൈ ലാബ്‌സിന്റെ ഡയറക്ടര്‍മാരിലൊരാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇ.ഡി ബാങ്ക് അക്കൗണ്ടുകളിലുള്ള 64.67 കോടി രൂപ മരവിപ്പിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പത്തോളം കിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കെവൈസി നിബന്ധനകള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വസീര്‍എക്‌സ് പ്രതിനിധി അറിയിച്ചു.

Also Read
പാഠം 178

എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ? 25 ...

പണം നല്‍കുന്നതിനും സ്വീകരിക്കുന്നതിനും ഫിന്‍ടെക് സ്ഥാപനങ്ങളുമായി വായ്പ ആപ്പുകള്‍ സഹകരിച്ചിരുന്നുവെന്നും സമാഹരിച്ച ലാഭവും മറ്റും ക്രിപ്‌റ്റോ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേയ്ക്ക് മാറ്റിയെന്നുമാണ് പ്രധാന ആരോപണം.

Content Highlights: ED freezes Rs 370 cr in bank accounts of crypto exchange


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented