തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഒാർഡർ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും.
27-നാണ് കോലഴി സ്വദേശി ജയകുമാർ ‘ഹൊബർസെന്റ് മെസുസ’ എന്ന സൈക്കിളിന് ഓർഡർ നൽകിയത്. പതിനഞ്ച് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉപയോഗിക്കാവുന്ന 21 ഗിയറുകളുള്ള സൈക്കിളാണിത്. വില 42,500 രൂപയുണ്ടെങ്കിലും ഓഫർ പ്രൈസായി 11,450 രൂപയ്ക്കാണ് ഓർഡർ കൊടുത്തത്.
വ്യാഴാഴ്ച സൈക്കിൾ വീട്ടിലെത്തി. പണമടച്ച് പെട്ടി പൊട്ടിച്ച് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്. ഗ്രേറ്റ് ഇന്ത്യ ട്രേയ്ഡേഴ്സ് എന്ന കമ്പനിയാണ് വിതരണക്കാർ. സ്ഥിരമായി ഓൺലൈൻ സൈറ്റിലൂടെ ഓർഡറുകൾ ചെയ്യാറുള്ള ജയകുമാർ കമ്പനിയുടെ സ്പെഷ്യൽ കസ്റ്റമർ കൂടിയാണ്. ഇതിനാൽ ഫ്രീ ഡെലിവറി ചാർജ് അടക്കമുള്ള സേവനങ്ങളും ഇദ്ദേഹത്തിന് ലഭ്യമാണ്.
ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം. ബോക്സ് തിരിച്ചയച്ച അദ്ദേഹം സൈറ്റിനും വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..