ന്യൂഡല്‍ഹി: ചെലവ് കുറച്ച് ഗുണനിലവാരമുള്ള എന്‍95 മാസ്‌ക് നിര്‍മിച്ച് ഐഐടി ഡല്‍ഹിയിലെ സ്റ്റാര്‍ട്ടപ്പ്. 45 രൂപയ്ക്കാണ് മാസ്‌ക് വിപണിയിലെത്തിക്കുക.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത മാസ്‌ക് വ്യാപകമായതിനെതുടര്‍ന്നാണ് ഐഐടി രംഗത്തെത്തിയത്. 98ശതമാനം ഫില്‍ട്ടറേഷന്‍ സാധ്യമാകുന്നതാണ് മാസ്‌കെന്ന് പ്രൊഫസര്‍ ബിപിന്‍കുമാര്‍ പറഞ്ഞു.
ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനിയറിങ് വകുപ്പിലെ പ്രൊഫസര്‍മാരുടെ മേല്‍നോട്ടത്തിലാണ് മാസ്‌ക് നിര്‍മിച്ചത്. നൂറോ അതില്‍കൂടുതലോ മാസ്‌കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാം.
വിപണിയില്‍ എന്‍ 95 മാസ്‌കിന് വന്‍തുകയാണ് ഈടാക്കുന്നത്. ആവശ്യത്തിന് ലഭ്യവുമല്ല. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സര്‍ജിക്കല്‍ മാസ്‌കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
വന്‍തോതിലുള്ള മാസ്‌ക് നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പ്. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എന്‍ 95 മാസ്‌ക് നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..